UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിടമാട്ടേന്‍ വിടമാട്ടേന്‍ എംഎം മണിയെ വിടമാട്ടേന്‍: പെമ്പിളൈ ഒരുമൈ/ വീഡിയോകള്‍

തങ്ങളെ അധിക്ഷേപിച്ച എംഎം മണിയെ വിടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്

പെമ്പിളൈ ഒരുമൈ സമരത്തിലെ സ്ത്രീകള്‍ക്കെതിരെ അസഭ്യ ചുവയോടെ പ്രസ്താവന നടത്തിയ എം എം മണിക്കെതിരെ ഗോമതി ഉള്‍പ്പടെയുള്ളവരുടെ ശക്തമായ പ്രതിഷേധം. തങ്ങളെ അധിക്ഷേപിച്ച എംഎം മണിയെ വിടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. സമരകാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമാണ് അസഭ്യ ചുവയോടെ മണി, പെമ്പിളൈ ഒരുമൈ സമരത്തിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞത്.
Read: തോട്ടം തൊഴിലാളിസ്ത്രീകള്‍ തേവിടിശികളോ? മണിയെ വെറുതെ വിടില്ലെന്ന് പെമ്പിളൈ ഒരുമൈ

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി- ‘തോട്ടം തൊഴിലാളികളെക്കുറിച്ച് എംഎം മണി എന്താണ് വിചാരിച്ചിരിക്കുന്നത്? കാടും മലയും താണ്ടി ജോലിയെടുക്കുന്നവരാണ് ഞങ്ങള്‍. തോട്ടം തൊഴിലാളികള്‍ എങ്ങനെയാണ് കഷ്ടപ്പെടുന്നതെന്ന് തനിക്ക് അറിയുമോ ? തോട്ടം തൊഴിലാളികളെന്താ തേവിടിശികളാണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്?’.. അഴിമുഖം
വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍