UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമാനത്തിന്റെ വാതില്‍ തള്ളിത്തുറന്ന് ചാടിയിറങ്ങാനാകുമോയെന്ന് കുഞ്ഞാലിക്കുട്ടി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

റണ്‍വേയിലേക്ക് നീങ്ങിയ വിമാനത്തില്‍ നിന്നും വാതില്‍ തള്ളിത്തുറന്ന് ചാടിയിറങ്ങാന്‍ കഴിയുമോയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുല്‍ വഹാബിനും വിമാനം വൈകിയത് മൂലം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് പേര്‍ക്ക് വോട്ട് ചെയ്യാനാകാത്തത് മാത്രമല്ല പ്രശ്‌നം. വിമാനത്തിലാകെ 270 പേരുണ്ടായിരുന്നു. അര മണിക്കൂറെന്ന് പറഞ്ഞിട്ട് വിമാനം വൈകിയത് മൂന്നര മണിക്കൂറാണ്. യാത്രക്കാരെല്ലാം വിമാനത്തില്‍ കയറി വാതിലടച്ചാല്‍ പൈലറ്റിനാണ് പൂര്‍ണ നിയന്ത്രണം. കൊച്ചുകുട്ടികള്‍ വിമാനത്തിലിരുന്ന വാവിട്ട് കരയുന്നുണ്ടായിരുന്നു. മറ്റ് യാത്രക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായാണ് അറിവ്. ആവശ്യമെങ്കില്‍ താനും നിയമനടപടി സ്വീകരിക്കും. പാര്‍ലമെന്റ് അധികൃതര്‍ക്കും വ്യോമയാന മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കാമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പോലുള്ള സുപ്രധാന സംഭവങ്ങള്‍ക്ക് ഒരു ദിവസം മുമ്പേ ഡല്‍ഹിയിലെത്തേണ്ടതായിരുന്നുവെന്ന വിമര്‍ശനം അംഗീകരിക്കുന്നു. പക്ഷെ നഗരസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മട്ടന്നൂരില്‍ എത്തണമെന്ന് പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ബിജെപിയോടുള്ള പോരാട്ടത്തില്‍ മയപ്പെടില്ല. ലീഗിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍