UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതിന് 2019-ല്‍ ഞാന്‍ തിരിച്ചുതരും; ബിജെപി എംപിമാര്‍ക്ക് മോദിയുടെ താക്കീത്

അമിത് ഷാ ഇനി പാര്‍ട്ടി എംപിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി മേല്‍നോട്ടം വഹിക്കും- മോദി

പാര്‍ലമെന്റില്‍ ഹാജരകാതെ മുങ്ങി നടക്കുന്ന ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന താക്കീത്. ഇത്തരക്കാര്‍ക്ക് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മറുപടി കിട്ടിയിരിക്കുമെന്നാണ് മോദി പറയുന്നത്. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് തുടര്‍നന്നോളൂ, പക്ഷേ 2019-ല്‍ ഞാന്‍ കാണിച്ചു തരാം. പിന്നീട് എന്നെ കുറ്റപ്പെടുത്തരുത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി തന്റെ നിലപാട് വ്യക്തമാക്കി.

ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ ഭേദഗതി ബില്‍ അവതരണവേളയില്‍ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം ശുഷ്‌കമായിരുന്നു. ഇതോടെ കോണ്‍ഗ്രസ് കൊണ്ടു വന്ന ഭേദഗതികളോടെയാണ് ബില്‍ പാസായത്. ഇത് മോദിയേയും അമിത് ഷായേയും ഏറെ രോഷാകുലരാക്കിയിരുന്നു. രാജ്യസഭയില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ടായിട്ടും എംപിമാരുടെ നിരുത്തരവാദിത്വപരമായ പ്രവര്‍ത്തിയൊന്നു കൊണ്ടു മാത്രം ഉണ്ടായ പരാജയം പാര്‍ട്ടി നേതൃത്വത്തെ ഏറെ അസ്വസ്ഥമാക്കിയിരുന്നു.

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രിയും അന്നു തന്നെ തങ്ങളുടെ അനിഷ്ടം എംപിമാരെ അറിയിച്ചിരുന്നു. സഭയില്‍ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ജനങ്ങള്‍ വോട്ടു ചെയ്തു വിടുന്നതെന്ന് ഓര്‍ക്കണമെന്നു മന്ത്രിമാര്‍ അടക്കമുള്ള ലോക്സഭ അംഗങ്ങള്‍ ഓര്‍ക്കണമെന്നും ഇത്തരം മുങ്ങലുകള്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ നേരത്തെ ബിജെപിമാരെ ഓര്‍മിപ്പിച്ചിരുന്നു.

രാജ്യസഭയില്‍ ഹാജരായിരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് 30 ഓളം എംപിമാരാണ് രാജ്യസഭയില്‍ നിന്നും മുങ്ങിയത്. ലോക്സഭയില്‍ മണ്‍സൂണ്‍ സെഷനോടനുബന്ധിച്ചു വിളിച്ചി ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുങ്ങലുകാരായ എംപിമാരോടു കടുത്ത താക്കീതെന്ന നിലയില്‍ മോദി പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അമിത് ഷായെ യോഗത്തില്‍ മോദി അഭിനന്ദിക്കുകയും ചെയ്തു. അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയുടെ അംഗ സംഖ്യ ചില രാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ കൂടിയിട്ടുണ്ടെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കുക ദുഷ്‌കര ദൗത്യമാണെങ്കിലും അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു വന്‍ നേട്ടങ്ങളാണുണ്ടാകുന്നതെന്നും മോദി പറഞ്ഞു. അമിത് ഷാ ഇനി പാര്‍ട്ടി എംപിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി മേല്‍നോട്ടം വഹിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍