UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു കോടി നിരോധിത നോട്ടുകള്‍ക്ക് 25 ലക്ഷം രൂപ; കമ്മീഷന്‍ 5 ലക്ഷം; തട്ടിപ്പില്‍ വെട്ടിപ്പ് നടത്തുന്ന പെരിന്തല്‍മണ്ണ സംഘം

ഏജന്റുമാര്‍ എന്ന വ്യാജേന എത്തുന്നവരാണ് പ്രധാനമായും ഇത്തരം തട്ടിപ്പിന് സൂത്രാധാരകര്‍

ഒരു കോടിയുടെ നിരോധിച്ച പഴയ നോട്ടുകളുമായി പെരുന്തല്‍മണ്ണയില്‍ രണ്ട് പോര്‍ പിടിയിലായി. അങ്ങാടിപ്പുറത്ത് വെച്ച് കാറില്‍ ഒളിപ്പിച്ച നിലയില്‍ കാണപ്പെട്ട 9974000 രൂപയുടെ 1000, 500 കറന്‍സി നോട്ടുകളുമായി പനങ്ങാങ്ങര സ്വദേശി ഉദരാനിക്കല്‍ അബു(64), കോഴിക്കോട് കുന്നത്ത് പാലം സ്വദേശി മുഴിയായില്‍ ശങ്കരന്‍(48) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പവ നോട്ടിന് പകരം പുതിയ നോട്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കമ്മീഷന്‍ തട്ടിയെടുത്ത് മുങ്ങുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത്.

പഴയ നോട്ടിന്റെ ഒരു കോടിക്ക് പുതിയ നോട്ടിന്റെ 25 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപവരെ അഡ്വാന്‍സായി ഇവര്‍ ആവശ്യപ്പെടും. ഇത് സംഘത്തിലെ ഏജന്റുമാരുടെ അക്കൗണ്ടിലോ നേരിട്ടോ നല്‍കണം. പിന്നീട് പണവുമായി വരുന്ന സമയം പോലീസ് പിടിച്ചതായും മറ്റും പറഞ്ഞ് ഇടപാടുകാരെ കബളിപ്പിച്ച് രക്ഷപ്പെടുന്ന തട്ടിപ്പു രീതിയാണ് ഇത്തരം സംഘങ്ങള്‍ നടത്തുന്നത്. നിരോധിച്ച നോട്ട് കൈവശം വച്ചതിന് കേസ് ആകുമെന്നതിനാല്‍ ഇടപാടുകാരന് പോലീസില്‍ പരാതി നല്‍കാനും കഴിയില്ല.

ഏജന്റുമാര്‍ എന്ന വ്യാജേന എത്തുന്നവരാണ് പ്രധാനമായും ഇത്തരം തട്ടിപ്പിന് സൂത്രാധാരകര്‍. പെരിന്തല്‍മണ്ണ സബ്ഡിവിഷനില്‍ മാത്രം ഇതുവരെ പിടികൂടിയത് 18 കോടിയോളം രൂപയുടെ നിരോധിത കറന്‍സികളാണ്. തട്ടിപ്പുസംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലാണ് പോലീസ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചതായി പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി.മോഹന ചന്ദ്രന്‍ അറിയിച്ചു.

നെയ്യാറ്റിൻകര കൊലപാതകം: ഡിവൈഎസ്‌പി ഹരികുമാറിനെ ആത്മഹത്യയിലെത്തിച്ചത് പൊലീസ് നൽകിയ വഴി വിട്ട സഹായം?

ലണ്ടനില്‍ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയെ അമ്പെയ്ത് കൊന്നു; കുഞ്ഞ് ജീവനോടെ; മുന്‍ പങ്കാളി അറസ്റ്റില്‍

നടതുറക്കാന്‍ രണ്ട് ദിവസം: സജ്ജീകരണങ്ങളെ കുറിച്ച് പോലീസിന് അവ്യക്തത; വെല്ലുവിളിച്ച് ഹൈന്ദവസംഘടനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍