UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; പ്രതികള്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസ് അയ്ച്ച് കൊടുത്ത പോലീസുകാരന്‍ കീഴടങ്ങി

തിരുവനന്തപുരം സിജെഎം കോടതിയിലായിരുന്നു എസ്എപി ക്യാമ്പിലെ പോലീസുകാരനായിരുന്ന ഗോകുല്‍ കീഴടങ്ങിയത്.

പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേടിലെ അഞ്ചാംപ്രതിയായ പോലീസുകാരന്‍ ഗോകുല്‍ കീഴടങ്ങി. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന്, നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയായാരുന്നു ഗോകുലിന്റെ കീഴടങ്ങല്‍.

തിരുവനന്തപുരം സിജെഎം കോടതിയിലായിരുന്നു എസ്എപി ക്യാമ്പിലെ പോലീസുകാരനായിരുന്ന ഗോകുല്‍ കീഴടങ്ങിയത്. സെപ്റ്റംബര്‍ 16 വരെ ഗോകുലിനെ കോടതി റിമാന്‍ഡ് ചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ എസ്എഫ്‌ഐ നേതാക്കള്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള വിവാദങ്ങളിലാണ് പിഎസ്‌സി തട്ടിപ്പ് ആരോപണം പുറത്തുവന്നത്.

കേസില്‍ ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പരീക്ഷ തുടങ്ങിയ ശേഷം ചോര്‍ന്നു കിട്ടിയ ചോദ്യപേപ്പറ്റിലെ ഉത്തരങ്ങള്‍ ഗോകുലും സഫീറും ചേര്‍ന്ന മറ്റ് മൂന്നു പേര്‍ക്കും എസ്എംഎസ് വഴി നല്‍കുകയായിരുന്നു. വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍