UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റെയിൽവേ പോലീസിനെ കുഴക്കി നാലുവർഷം; ‘ആറു ഭാഷകൾ സംസാരിക്കുന്ന, മലേഷ്യയിൽ ഹോട്ടൽ ബിസിനസുള്ള’ കള്ളൻ പിടിയിൽ

നാല് വര്‍ഷമായി ട്രയിനിലെ എസി കോച്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ആളെ പോലീസ് കാത്തിരുന്ന് പിടികൂടി.

നാല് വര്‍ഷമായി ട്രയിനിലെ എസി കോച്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ആളെ പോലീസ് കാത്തിരുന്ന് പിടികൂടി. തമിഴ്‌നാട്-കേരള സംസ്ഥാനങ്ങളിലൂടെയുള്ള രാത്രികാല ട്രെയിനില്‍ മോഷണം നടത്തിയ ഷാഹുല്‍ ഹമീദിനെയാണ് പോലീസ് പിടികൂടിയത്.

നെതര്‍ലാന്റില്‍നിന്ന് മാസ്റ്റര്‍ ഡിഗ്രിയുള്ള, സ്പാനിഷ്, ഫ്രഞ്ച് എന്നിവയടക്കം ആറ് ഭാഷകള്‍ സംസാരിക്കുന്ന, മലേഷ്യന്‍ ഹോട്ടലിന്റെ പാട്ട്ണര്‍ ആയിട്ടുള്ള ആളാണ് താനെന്നാണ് ഹമീദ് പറയുന്നത്.  2016,2019 വര്‍ഷങ്ങളില്‍ നിരന്തരമായി വന്ന പരാതികളെ തുടര്‍ന്ന് മോഷണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വെ പോലീസ് പ്രത്യേക ടിമിനെ നിയോഗിച്ചിരുന്നു. ഈ സംഘം മോഷണങ്ങള്‍ നടന്ന ട്രെയിനുകളിലുണ്ടായിരുന്ന യാത്രക്കാരുടെ പട്ടികനോക്കിയാണ് ഒടുവില്‍ ഷാഹുല്‍ ഹമീദിനെ പിടികൂടിയത്.

സ്ത്രീകളായ യാത്രക്കാരെയാണ് ഹമീദ് കൂടുതലായി ലക്ഷ്യം വെച്ചിരുന്നത്. സ്ത്രീയാത്രക്കാരുടെ ആഭരണങ്ങള്‍ മോഷണം പോകുന്നുവെന്ന പരാതി നിരന്തരമായി റെയില്‍വെ പോലീസിന് ലഭിച്ചിരുന്നു. ഇത്തരത്തില്‍ 30 ഓളം പരാതികളാണ് പോലീസിന് ലഭിച്ചത്. പ്രത്യേക പോലീസ് സംഘം എസി കോച്ചുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മേട്ടുപാളയത്ത് നിന്ന് ബ്ലൂ മൗണ്ട് എക്‌സ്പ്രസില്‍വെച്ച് ഷാഹുല്‍ ഹമീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡിഐജി വി.ബാലകൃഷ്ണന്‍ പറയുന്നു.

ട്രെയിനില്‍ കയറുന്നതിന് മുന്‍പ്തന്നെ യാത്രക്കാരികളെ നിരീക്ഷിച്ചതിനുശേഷം പുലര്‍ച്ച നേരങ്ങളിലാണ് ഹമീദ് മോഷണങ്ങള്‍ നടത്തിവന്നിരുന്നത്. പണം,ആഭരണങ്ങള്‍, ഇലട്രോണിക്‌സ് വസ്തുക്കള്‍ തുടങ്ങിയവ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഇയാളില്‍നിന്ന് 110 പവന്‍ സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തു.

മോഷ്ടിച്ച സ്വര്‍ണ്ണം ഇവിടെ വിറ്റതിനുശേഷം കോലാലമ്പത്തൂരിലേക്ക് ഹമീദ് മടങ്ങിപോകാനായിരുന്നു ഹമീദ് ഉദ്ദേശിച്ചിരുന്നത്. ഇയാളും ,രണ്ടാം ഭാര്യ ഷഹനയും അവിടെ ഒരു ഹോട്ടലിന്റെ പാട്ട്ണര്‍മാരാണ്. ഹോട്ടലില്‍ പാട്ട്ണര്‍ഷിപ്പുള്ള മറ്റൊരാളെ പണം നല്‍കി ഒഴിവാക്കാന്‍വേണ്ടിയായിരുന്നു ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്.

രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് എത്തിയത് ബക്കറ്റുമായി; ‘കേരളത്തിന്റെ സ്വന്തം സൈനികര്‍’ ആയിരങ്ങളെ രക്ഷിച്ച വീരകഥ മുഖ്യമന്ത്രി ജനീവ പ്രസംഗത്തില്‍ കൂടി പറഞ്ഞപ്പോഴാണിത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍