UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക്‌സ് തീപിടുത്തം അട്ടിമറി? 2 ജീവനക്കാര്‍ പോലീസ് കസ്റ്റഡിയില്‍

ഇവരിലോരാള്‍ കടയില്‍ നിന്ന് ലൈറ്റര്‍ വാങ്ങിയെന്നുള്ളതിനും കമ്പനിയിലെ പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്നതിനുമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക്‌സ് കമ്പനിയില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് സൂചന. സംഭവത്തില്‍ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേണത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ കമ്പനിയിലെ തീപിടുത്തം അട്ടിമറിയാണെന്ന് സൂചന ലഭിക്കുകയായിരുന്നു.

കമ്പനി ജീവനക്കാരായ രണ്ടുപേരാണ് ഇതിന് പിന്നില്‍ എന്ന് സംശയിക്കുന്നത്. സിസിടിവി പരിശോധനയില്‍ ആണ് ഇവരെ കുറിച്ചുള്ള സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ ഇവരുടെ ശമ്പളത്തില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 3000 രൂപ വെട്ടിക്കുറച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ഇവര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഇവരിലോരാള്‍ കടയില്‍ നിന്ന് ലൈറ്റര്‍ വാങ്ങിയെന്നുള്ളതിനും കമ്പനിയിലെ പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്നതിനുമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക്‌സ് തീപിടുത്തം

കൂടാതെ പിരിച്ചുവിട്ട മൂന്ന് പേരെയും അപകട ദിവസം കമ്പനി പരിസരത്ത് കണ്ടതായും വിവരമുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും ചോദ്യം ചെയ്ത് വരികയാണ്.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇവരുടെ കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പോലീസ് പറയുന്നത്. ഇന്നലെയോടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്.

മണ്‍വിളയിലെ തീപ്പിടിത്തം: 500 കോടിയുടെ നഷ്ടമെന്ന് കമ്പനി; സമഗ്രാന്വേഷണം നടത്താന്‍ പോലീസും ഫയര്‍ഫോഴ്‌സും

ശബരിമലയിൽ വ്യോമനിരീക്ഷണം ശക്തമാക്കും; പാർക്കിങ് പാസ്, ഐഡി കാർഡ്, റൗണ്ട് ട്രിപ്പ് ടിക്കറ്റ് തുടങ്ങിയ സംവിധാനങ്ങൾ

ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍