UPDATES

ട്രെന്‍ഡിങ്ങ്

ജോലിസമ്മര്‍ദ്ദം, പീഡനം; സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ സ്വയം ജീവിതം അവസാനിപ്പിച്ചത് 65 പോലീസുകാര്‍, ഈ വര്‍ഷം ജീവനൊടുക്കിയത് 11 പേര്‍

നിലവില്‍ 18 ലക്ഷം കേസുകളാണ് സംസ്ഥാനത്തിലുള്ളത്. 15000 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ ഇത് അന്വേഷിക്കാന്‍ അധികാരമുള്ളൂ.

ജോലിസമ്മര്‍ദ്ദം, പീഡനവും കാരണം സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 65 പോലീസ് ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ടുകള്‍. 2019-ല്‍ മാത്രം 11 പേര്‍ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. കഴിഞ്ഞ അഞ്ചു വര്‍ഷം ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഇങ്ങനെയാണ് 2014 – ഒമ്പത് പേര്‍, 2015 – അഞ്ച്, 2016 – 13, 2017 – 14, 2018 – 13, 2019 -ല്‍ ഇതുവരെ 11 പേര്‍.

നിലവില്‍ 18 ലക്ഷം കേസുകളാണ് സംസ്ഥാനത്തിലുള്ളത്. 15000 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ ഇത് അന്വേഷിക്കാന്‍ അധികാരമുള്ളൂ. ഈ ഉദ്യോഗസ്ഥര്‍ 24 മണിക്കൂര്‍ അന്വേഷിച്ചാലും കാല്‍ ഭാഗം കേസുകള്‍ പോലും തീര്‍പ്പാകില്ല. നിയമപാലനവും കേസ് അന്വേഷണവും കൂടാതെ വി ഐ പി സുരക്ഷയും ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങളും അടക്കമുള്ള മറ്റ് ജോലികളും കൂടി എത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിക്കുകയും ചെയ്യുന്നു.

അമിത ജോലിഭാരം, മാനസിക സമ്മര്‍ദ്ദം, മേലുദ്യോഗസ്ഥരില്‍ നിന്നുള്ള ഭീഷണിയും പീഡനവും ഒക്കെയാണ് ഉദ്യോഗസ്ഥരെ ജീവിതം അവസാനിപ്പിക്കാന്‍ നയിക്കുന്നതെന്നാണ് കരുതുന്നത്. അടിയന്തരമായി പ്രശ്‌നപരിഹാര നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എട്ടു മണിക്കൂര്‍ ഷിഫ്റ്റ് കര്‍ശനമാക്കുക, 500 ആളുകള്‍ക്ക് ഒരു പോലീസ് എന്ന അനുപാതത്തില്‍ നിയമനം നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങള്‍ എല്ലാ ജില്ലകളിലും നടപ്പാക്കുക എന്ന ആവശ്യവും നടപ്പിലായിട്ടില്ല.

Read: വെയിലും മഴയും കൊള്ളുന്നവരല്ലേ, കാട്ടില്‍ കിടന്നാലെന്ത്, ഷീറ്റില്‍ കിടന്നാലെന്ത്; ക്യാമ്പുകളില്‍ നിന്നിറങ്ങിയാല്‍ പോകാനൊരിടമില്ലാത്ത നിലമ്പൂരിലെ ആദിവാസികള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍