UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്ലൂവെയ്ല്‍ കളിക്കുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

പുലര്‍ച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ദൗത്യങ്ങളും പൂര്‍ത്തിയായതായി യുവാവ് വെളിപ്പെടുത്തുന്നു

മരണ ഗെയിം ആയ ബ്ലൂവെയ്‌ലിന്റെ നാല് സ്‌റ്റേജുകള്‍ പിന്നിട്ട ഇടുക്കി മുരിക്കശേരി സ്വദേശിയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാള്‍ സുഹൃത്തിനോട് ഫോണില്‍ താന്‍ ബ്ലൂവെയ്ല്‍ കളിക്കുന്നതായി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസ് വിളിച്ചുവരുത്തിയത്. ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയാണ്.

കളി തുടങ്ങിയാല്‍ പിന്മാറാന്‍ സാധിക്കില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നുമാണ് യുവാവ് പറയുന്നത്. കയ്യില്‍ ബ്ലെയ്ഡ് കൊണ്ട് എഫ്-57 എന്ന് എഴുതാനായിരുന്നു ആദ്യ ദൗത്യം. ആഴത്തിലല്ലാതെ ഞെരമ്പ് മുറിക്കാന്‍ രണ്ടാം ദൗത്യവും നല്‍കി. പുലര്‍ച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ദൗത്യങ്ങളും പൂര്‍ത്തിയായതായി യുവാവ് വെളിപ്പെടുത്തുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ലിങ്ക് കിട്ടിയതെന്നും എത്രപേര്‍ ഈ ഗ്രൂപ്പിലുണ്ടെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍