UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്തു

ആലുവയിലെ ദിലീപിന്റെ തറവാട്ട് വീട്ടില്‍വെച്ചായിയിരുന്നു കാവ്യമാധവനെ ചോദ്യം ചെയ്തത്

നടിയെ ആക്രമിച്ച കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്ന് ഫിനാഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവയിലെ ദിലീപിന്റെ തറവാട്ട് വീട്ടില്‍വെച്ച് ഇന്നലെയായിരുന്നു കാവ്യമാധവനെ ചോദ്യം ചെയ്തത്. പ്രധാന പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാവ്യയുടെ കാക്കനാടുള്ള ‘ലക്ഷ്യ’ എന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തുകയും മറ്റും ചെയ്തിരുന്നു.

കേസിനെ സംബന്ധിച്ച് നിര്‍ണായകമായ പല വിവരങ്ങളും ‘ലക്ഷ്യ’-യില്‍ നിന്ന് കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. കേസില്‍ കാവ്യമാധവന്റെ അമ്മയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇന്നലെ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി റിമാന്‍ഡ് കാലാവധി നീട്ടിയിരുന്നു. ദിലീപിനെതിരെയുള്ള കേസുകള്‍ അതീവ ഗുരുതരമായിട്ടുള്ളതാണെന്ന് പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍