UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹര്‍ത്താലില്‍ സ്വകാര്യ വസ്തുവകകള്‍ നശിപ്പിച്ച പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം

പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ സിവില്‍ കേസ് കൂടി വന്നാല്‍ സ്വത്ത് കണ്ടുകെട്ടുന്ന നടപടി ആരംഭിക്കാന്‍ കഴിയും.

ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വസ്തുവകകള്‍ നശിപ്പിച്ച പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം. പോലീസ് ആസ്ഥാനത്ത് നിന്നാണ് ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പരാതിക്കാരെക്കൊണ്ട് സിവില്‍ കേസ് കൂടി കൊടുപ്പിക്കാനും തീരുമാനിച്ചു. നിലവില്‍ ഇരുനൂറിലേറെ കേസുകളിലായി ഏകദേശം 4000 പ്രതികളുണ്ട്.

പൊതുമുതല്‍ നശീകരണ നിയമപ്രകാരം അറസ്റ്റിലായവര്‍ കുറവാണ്. അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും അതിനാല്‍ തന്നെ ജാമ്യത്തിലിറങ്ങി. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ഇവ പൊതുമുതല്‍ അല്ലാത്തതിനാല്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനല്ലാതെ പൊതുമുതല്‍ നശീകരണ നിരോധനനിയമം ചുമത്താന്‍ കഴിയില്ല.

പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ സിവില്‍ കേസ് കൂടി വന്നാല്‍ സ്വത്ത് കണ്ടുകെട്ടുന്ന നടപടി ആരംഭിക്കാന്‍ കഴിയും. ഹര്‍ത്താലിന് അക്രമം കാണിക്കുന്നവരുടെയും പൊതുമുതല്‍ നശിപ്പിക്കുന്നവരുടെയും സ്വത്തു കണ്ടുകെട്ടുമെന്നു പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരത്തേ വ്യക്തമാക്കിയിരുന്നു.

അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രത്യാഘാതം കേരള സര്‍ക്കാരിന് നേരിടേണ്ടി വരുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം

ക്രമസമാധാന നില: കേന്ദ്രത്തിന് ഗവര്‍ണറുടെ റിപ്പോര്‍ട്ട്; കേരളത്തില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്ന് ബ്രിട്ടന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍