UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി

നേരത്തെയും മന്ത്രിമാരുടെ ആര്‍ഭാഡ ജീവിതത്തിനെതിരെ മോദി നടപടി സ്വീകരിച്ചിരുന്നു

കേന്ദ്രമന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടു. മന്ത്രിമാര്‍ ആഢംബരഭ്രമം അവസാനിപ്പിക്കണമെന്നാണ് മോദിയുടെ ആവശ്യം. പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സൗജന്യം സേവനം കൈപ്പറ്റുന്നതും മന്ത്രിമാര്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുന്നു.

ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ മന്ത്രിമാരെ തിരിച്ചുവിളിച്ചായിരുന്നു നാടകീയമായി മോദി ഇക്കാര്യത്തില്‍ ഇടപെട്ടത്. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ലഭ്യമായിരിക്കെ എന്തിനാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നത് എന്നായിരുന്നു മന്ത്രിമാരോട് മോദിയുടെ പ്രധാന ചോദ്യം. തങ്ങളുടെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ കാറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മന്ത്രിമാര്‍ ഉപയോഗിക്കരുതെന്നും മോദി മുന്നറിയിപ്പ് നല്‍കി.

മന്ത്രിമാര്‍ക്കെതിരെ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന റിപ്പോര്‍ട്ടുകളും വിമര്‍ശനങ്ങളും പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. മന്ത്രിമാരും അവരുടെ ബന്ധുക്കളും അടുപ്പക്കാരും പൊതുമേഖല സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. ഇതുലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും മോദി അറിയിച്ചിട്ടുണ്ട്. നേരത്തെയും മന്ത്രിമാരുടെ ആര്‍ഭാഡ ജീവിതത്തിനെതിരെ മോദി നടപടി സ്വീകരിച്ചിരുന്നു.

2019ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അഴിമതിമുക്തവും ജനങ്ങളോട് അടുത്തുനില്‍ക്കുന്നതുമായ സര്‍ക്കാരാണ് തന്റേതെന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍