UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്‌യു സ്ഥാനാര്‍ഥി വിജയിക്കാതിരിക്കാന്‍ എസ്എഫ്‌ഐ നേതാവ് ബാലറ്റ് പേപ്പര്‍ വിഴുങ്ങിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് പ്രിന്‍സിപ്പാള്‍

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാര്‍ഥി തന്നെയാണ് ജയിച്ചത്.

കെഎസ്‌യു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാതിരിക്കാന്‍ എസ്എഫ്‌ഐ നേതാവ് ബാലറ്റ് പേപ്പര്‍ വിഴുങ്ങിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് തൃശ്ശൂര്‍ ലോ കോളേജ് പ്രിന്‍സിപ്പാള്‍. കെ.എസ്.യു സ്ഥാനാര്‍ഥി നേരിയ വോട്ടുകള്‍ക്ക് ജയിക്കാതിരിക്കാന്‍ എസ്എഫ്‌ഐ നേതാവ് നാലു പേപ്പര്‍ വോട്ടുകള്‍ വായിലിട്ട് വിഴുങ്ങിയെന്നായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും തൃശ്ശൂര്‍ ലോ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിന്ദു നമ്പ്യാര്‍ അഴിമുഖത്തോട് വ്യക്തമാക്കി.

ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ‘ലോ കോളജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ വോട്ടെണ്ണലിന്റെ അവസാന നിമിഷം ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ കെ.എസ്.യു സ്ഥാനാര്‍ഥി ജയിക്കുമെന്നറിഞ്ഞപ്പോള്‍ എസ്എഫ്‌ഐ വോട്ടിങ് ഏജന്റ് കൂടിയായ വിദ്യാര്‍ഥി നാലു പേപ്പര്‍വോട്ടുകളെടുത്ത് വായിലിട്ട് വിഴുങ്ങുകയായിരുന്നു. വോട്ടു വിഴുങ്ങലിനെ തുടര്‍ന്ന് കെ.എസ്.യു -എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തിയത്തോടെ വി.ടി ബല്‍റാം എംഎല്‍എ ഇടപെട്ടു” എന്നായിരുന്നു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാര്‍ഥി തന്നെയാണ് ജയിച്ചത്. ബാക്കിയുള്ള സീറ്റുകളിലെല്ലാം എസ്എഫ്‌ഐ സ്ഥാനാര്‍ഥികളാണ് വിജയിച്ചു.

Read: ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍