UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഴുവയസ്സുകാരന്റെ ക്രൂര മരണം: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കി

സ്‌കൂള്‍ അധികൃതരോട് സംഭവത്തില്‍ രണ്ട് ദിവത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഎസ്‌സി ആവശ്യപ്പെട്ടിരിക്കുകയാണ്

ഗുരുഗ്രാമില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കി. റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ താല്‍ക്കാലിക പ്രിന്‍സിപ്പല്‍ നിരജ ബത്രയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളിന്റെ ബാത്ത്‌റൂമിലാണ് പ്രധുമാന്‍ താക്കൂര്‍ എന്ന ഏഴുവയസ്സുകാരന്‍ കഴുത്തറത്ത് കൊലചെയ്യപ്പെട്ടത്.

സ്‌കൂള്‍ അധികൃതരോട് സംഭവത്തില്‍ രണ്ട് ദിവത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഎസ്‌സി ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ സ്‌കൂള്‍ ബസിലെ കണ്ടക്ടര്‍ അശോകിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ലൈംഗികാതിക്രമം ചെറുത്തപ്പോഴാണ് കൊലപാതകമെന്നാണ് കുറ്റസമ്മതം. സംഭവത്തില്‍ അടിയന്തരമായി സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധുമാന്റെ മാതാപിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ പ്രതിഷേധം നടത്തുകയായിരുന്നു. ഇന്നലെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന് ഇന്ന് കനത്ത സുരക്ഷ സ്‌കൂളിന് മുന്നില്‍ ഒരുക്കിയിരുന്നു.

അതേസമയം ഏഴ് ദിവസത്തിനകം തന്നെ ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിച്ച് വിചാരണ തുടങ്ങാനാണ് തങ്ങളുടെ ശ്രമമെന്ന് ഗുരുഗ്രാം പോലീസ് കമ്മിഷണര്‍ എഎന്‍ഐയെ അറിയിച്ചു. അന്വേഷണത്തിന് ശേഷം എല്ലാവരെയും സംതൃപ്തപ്പെടുത്താന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ടക്ടറുടെ ഇടപെടല്‍ വ്യക്തമായിട്ടുണ്ടെന്നും എന്നാല്‍ മറ്റാരെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം ഹരിയാന പിഡബ്ല്യൂഡി മന്ത്രി റാവു നര്‍ബീര്‍ സിംഗ് പ്രധുന്‍ താക്കൂറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഇന്നലെ രാത്രിയാണ് ബസ് കണ്ടക്ടര്‍ അശോകിനെ അറസ്റ്റ് ചെയ്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍