UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗ്രീന്‍ പുതുച്ചേരി പ്രചാരണത്തിന് കാളവണ്ടിയില്‍ സഞ്ചരിച്ചു, കിരണ്‍ ബേദിയുടെ ഐ ഫോണ്‍ കാണാതെ പോയി, തകരാറുകളോടെ കണ്ടെത്തി

ക്യാമ്പയ്‌ന് പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ജല സംരക്ഷണത്തെക്കുറിച്ചുമുള്ള സന്ദേശങ്ങളും ബേദി പങ്കുവച്ചു.

‘ഗ്രീന്‍ പുതുച്ചേരി- വാട്ടര്‍ റിച്ച് പുതുച്ചേരി’ പ്രചാരണത്തിനായി യാത്ര നടത്തുന്നതിനിടയില്‍ പുതുച്ചേരി ലഫ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ വില കൂടിയ ഐഫോണ്‍ നഷ്ടപ്പെട്ടു. ശനിയാഴ്ച നടന്ന ക്യാമ്പയ്‌ന് പുതുച്ചേരി ബാഹൂര്‍ തടാകത്തിന് സമീപം വന്‍ ജാനാവലിയും ഉദ്യോഗസ്ഥ വൃദവും പങ്കെടുത്തിരുന്നു.

പ്രചാരണത്തിന്റെ ഭാഗമായി കാളവണ്ടിയില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു കിരണ്‍ ബേദിയുടെ ഫോണ്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ തിരിച്ചുകിട്ടിയെങ്കിലും പൊട്ടിയ നിലയിലായിരുന്നു ഫോണ്‍. മറ്റൊരുഫോണില്‍ നിന്ന് തന്റെ പോണിലേക്ക് വിളിച്ച് ലോക്കേഷന്‍ കണ്ടെത്തിയാണ് ബേദി ഫോണ്‍ കണ്ടെത്തിയത്.

ക്യാമ്പയ്‌ന് പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ജല സംരക്ഷണത്തെക്കുറിച്ചുമുള്ള സന്ദേശങ്ങളും ബേദി പങ്കുവച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ തടാകം സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബംഗാരി, സിംഗാരി എന്നീ രണ്ട് യുവതികളുടെ ശിലാചിത്രങ്ങള്‍ കണ്ടപ്പോള്‍ താന്‍ വികാരധാനയാവുന്നുവെന്നും ബേദി പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ മാസത്തോട് കൂടി ബഹൂര്‍ തടാകത്തിന്റെ തീരങ്ങള്‍ കാല്‍നട പാതയാക്കി മാറ്റുകയും ജലാശയത്തിന്റെ ഇരുവശത്തും 3,000 ത്തിലധികം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു.

Read: ‘ചിലര് ഫണ്ട് റോഡുണ്ടാക്കാന്‍ കൊടുത്തപ്പോള്‍ ഞാനത് സ്കൂളിന് നൽകി’; നടക്കാവ് സ്കൂൾ രാജ്യത്തെ മികച്ച രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂളാകുമ്പോള്‍ എംഎല്‍എ പ്രദീപ്‌ കുമാറും പ്രിസം പദ്ധതിയുമാണ്‌ വിജയശില്‍പ്പികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍