UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതുവൈപ്പ് ഐഒസി ടെര്‍മിനലിനെതിരായ സമരം ശക്തമാക്കി ജനകീയ സമിതി

എല്‍പിജി ടെര്‍മിനലുമായി ബന്ധപ്പെട്ട് ഐഒസി നല്‍കിയ പത്രപരസ്യമാണ് സമരക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്

പുതുവൈപ്പിനിലെ ഐഒസി ടെര്‍മിനലിനെതിരായ സമരം കൂടുതല്‍ ശക്തമാക്കി വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ് എല്‍പിജി വിരുദ്ധ ജനകീയ സമിതി. എല്‍പിജി ടെര്‍മിനലുമായി ബന്ധപ്പെട്ട് ഐഒസി നല്‍കിയ പത്രപരസ്യമാണ് സമരക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ജംഗ്ഷനില്‍ ഇന്ന് എട്ട് മണിക്കൂര്‍ പ്രതിഷേധ സംഗമം നടത്താന്‍ ജനകീയ സമിതി തീരുമാനിച്ചിരിക്കുകയാണ്. രാവിലെ പത്തു മണിമുതല്‍ വൈകിട്ട് ആറു വരെ പുതുവൈപ്പ് എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ പ്രദേശവാസികളാണ് സംഘടിച്ച് പ്രതിഷേധ സംഗമം നടത്തുന്നത്.

ഒരാഴ്ചയായി സമരം ഒതുങ്ങി നില്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം പുതുവൈപ്പിലെ പാചകവാതക ഇറക്കുമതി ടെര്‍മിനല്‍ പദ്ധതി സംബന്ധിച്ച വസ്തുതകള്‍ എന്ന പേരില്‍ ഐഒസി നല്‍കിയ മുഴുനീള പത്രപരസ്യം പ്രദേശവാസികളെ രോഷകുലരാക്കിയിരിക്കുകയാണ്. വസ്തുതാപരമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പരസ്യത്തിലൂടെ വിവരിച്ച് ജനവികാരം പുതുവൈപ്പുകാര്‍ക്ക് എതിരാക്കാനാണ് ഐഒസി ശ്രമിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

എല്‍പിജി സംഭരണകേന്ദ്രവുമായി സംബന്ധിച്ച ആശങ്കകളെകുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് ജൂണ്‍ 21-ന് തിരുവന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ സമരക്കാരോട് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ അത് പാലിക്കാനും സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതും സമരം ശക്തിപ്പെടാന്‍ കാരണമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍