UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി.വി അന്‍വര്‍ എംഎല്‍എ നിര്‍മിച്ച അനധികൃത ചെക്ക് ഡാം പൊളിച്ച് നീക്കാന്‍ ഉത്തരവ്

കക്കാടംപൊയിലിലെ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു ചെക്ക് ഡാം നിര്‍മിച്ചത്

പി.വി അന്‍വര്‍ എംഎല്‍എ നിര്‍മിച്ച അനധികൃത ചെക്ക് ഡാം പൊളിച്ച് നീക്കാന്‍ ഉത്തരവ്. കക്കാടംപൊയിലില്‍ നിര്‍മിച്ചചെക്ക് ഡാം പൊളിച്ച് നീക്കാന്‍ മലപ്പുറം ഡപ്യൂട്ടി കളക്ടര്‍ ടി.ഒ അരുണാണ് ഉത്തരവ് ഇട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡപ്യൂട്ടി കളക്ടര്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച ശേഷം ചെക്ക് ഡാം പൊളിച്ച് നീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനം. കക്കാടംപൊയിലിലെ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു ചെക്ക് ഡാം നിര്‍മിച്ചത്.

പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിലുള്ള നിയമലംഘനം നടത്തിയുള്ള നിര്‍മാണമായിരുന്നു എന്നാണ് ആരോപണം. താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന അന്‍വറിന്റെ വാദം തെറ്റാണെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍