UPDATES

വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; ഇന്ന് തെക്കന്‍ ജില്ലകളില്‍; നാളെ വയനാട്ടില്‍

ഇന്ന് രാവിലെ പത്തുമണിക്ക് മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും 11.30ക്ക് പത്തനംതിട്ടയിലും പ്രസംഗിക്കും.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തെത്തി. രണ്ട് ദിവസത്തെ പ്രചരണ പരിപാടികള്‍ക്കായിട്ടാണ് രാഹുല്‍ എത്തയിരിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിക്ക് മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും 11.30ക്ക് പത്തനംതിട്ടയിലും പ്രസംഗിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കെഎം മാണിയുടെ പാലായിലെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് വൈകിട്ട് നാലുമണിക്ക് ആലപ്പുഴയിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 6 മണിക്കുള്ള തിരുവനന്തപുരത്തെ പൊതുസമ്മേളനത്തോടെ ഇന്നത്തെ പരിപാടി തീര്‍ത്ത് കണ്ണൂരിലേക്ക് മടങ്ങും.

ബുധനാഴ്ച രാവിലെ 7.30ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തും. കൂടാതെ കണ്ണൂര്‍, കാസറഗോഡ്, വടകര മണ്ഡലത്തിലെ നേതാക്കളെ രാഹുല്‍ ഗാന്ധി നേരിട്ട് കാണും. കെപിസിസി, ഡിസിസി ഭാരവാഹികളും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരും പോഷക സംഘടന ജില്ലാ പ്രസിഡന്റുമാരും യുഡിഎഫ് കക്ഷി നേതാക്കളും ഉള്‍പ്പടെ 350 പേര്‍ യോഗത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് സ്വന്തം മണ്ഡലമായ വയനാടിലെ പ്രചരണത്തിനായി തിരിക്കും. രാവിലെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകിട്ട് വണ്ടൂരും തൃത്താലയിലുമാണു പൊതുപരിപാടികള്‍. ഇന്നു രാത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസിലായിരിക്കും താമസിക്കുന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് നടക്കുന്ന നേതൃയോഗത്തിനുശേഷം ഹെലികോപ്റ്റര്‍ മാര്‍ഗമായിരിക്കും വയനാട്ടിലേക്ക് പോവുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍