UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ജെയ്റ്റ്‌ലി രാജിവയ്ക്കണം; തെളിവുകളുണ്ട്’: രാഹുല്‍ ഗാന്ധി

മല്യയും ജെയ്റ്റ്‌ലിയും 15 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ സാക്ഷിയാണ്

ഇന്ത്യ വിടും മുന്‍പ് വിജയ് മല്യയുമായി അരുണ്‍ ജെയ്റ്റ്ലി കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നും അതിനാല്‍ ധനമന്ത്രി പദം അദ്ദേഹം രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 2016 മാര്‍ച്ച് 1-ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വച്ച് മല്യയും ജെയ്റ്റ്‌ലിയും 15 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ സാക്ഷിയാണ്. ധനമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒന്നര വര്‍ഷം മുമ്പ് തന്നെ മല്യ-ജെയ്റ്റ്ലി കൂടിക്കാഴ്ചയെക്കുറിച്ച് താന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നുവെന്നും പുനിയ പറയുന്നു. മല്യയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ജെയ്റ്റ്ലി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു. പക്ഷേ കൂടിക്കാഴ്ചയെക്കുറിച്ച് ഒരുവാക്കുപോലും അദ്ദേഹം മിണ്ടിയിട്ടില്ല. അത് വിശ്വാസ വഞ്ചനയാണ്. ആ കൂടിക്കാഴ്ചയുടെ സി.സി.ടി.വി ദൃശ്യങ്ങളുമുണ്ട്. പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാല്‍ താന്‍ രാഷ്ട്രീയം വിടാമെന്നും അല്ലെങ്കില്‍ ജെയ്റ്റ്ലി വിടണമെന്നും പുനിയ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ എല്ലാവിഷയത്തിലും കള്ളം പറയുകയാണ്. റാഫേല്‍ കരാര്‍, വിജയ് മല്യയുടെ നാടുവിടല്‍ അങ്ങനെ എല്ലാ വിഷയത്തിലും സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രിയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അതേസമയം മല്യയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍