UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേഥിയിലെ പരാജയം; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഗാന്ധി

നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി ഉത്തര്‍പ്രദേശിലെ അമേഥിയില്‍ രാഹുലിനെ പരാജയപ്പെടുത്തിയത്.

ലോകസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയും അമേഥിയിലെ പരാജയവും കാരണം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. അതേ സമയം രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ നിലപാടിനോട് മുതിര്‍ന്ന നേതാക്കല്‍ പ്രതികരിച്ചത് കടുത്ത തീരുമാനങ്ങള്‍ വേണ്ടെന്നാണ്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുലിന്റെ തീരുമാനത്തെ എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.

നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി ഉത്തര്‍പ്രദേശിലെ അമേഥിയില്‍ രാഹുലിനെ പരാജയപ്പെടുത്തിയത്. അമേഥിക്ക് പുറമെ രാഹുല്‍ വയനാട്ടിലും മത്സരിക്കാന്‍ തീരുമാനിച്ചതും തിരച്ചടിയായി. രാഹുല്‍ തോറ്റോടുകയാണെന്ന് പരിഹസിച്ചും തന്റെ മുന്നില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ ഒളിച്ചോടുകയാണെന്ന് ആരോപിച്ചുമായിരുന്നു സ്മൃതിയുടെ പ്രചരണം.

എസ്പി – ബിഎസ്പി സഖ്യത്തിന്റെ പിന്തുണയുണ്ടായിട്ടും വര്‍ഷങ്ങളായി രാഹുലും കുടുംബവും വിജയിച്ചു വരുന്ന സ്വന്തം മണ്ഡലം കാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായില്ല. വോട്ടെണ്ണലിന്റെ ഒന്നോ രണ്ടോ റൗണ്ടിലൊഴികെ ബാക്കിയുള്ള എല്ലാ ഘട്ടത്തിലും ലീഡ് നിലനിര്‍ത്തിയത് സ്മൃതിയാണ്. അതേസമയം രാഹുല്‍ വയനാട്ടില്‍ നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

നേരത്തെ തിരഞ്ഞെടുപ്പ് ഫലം എത്തിയപ്പോള്‍ തന്നെ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രവര്‍ത്തകരോട് നിരാശരാകരുതെന്നും ശക്തമായി പോരാടി തിരിച്ചുവരുമെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.

ബിജെപിയ്ക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 349 സീറ്റാണ് പിടിച്ചത്. കോണ്‍ഗ്രസിന് 52 സീറ്റും യുപിഎയ്ക്ക് 85 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണയും പ്രതിപക്ഷ നേതാവിന്റെ പദവി പോലും കിട്ടാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

Read: മുന്നൂറിലേറെ സീറ്റിന്റെ കരുത്തില്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍; സത്യപ്രതിജ്ഞ ഞായറാഴ്ച

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍