UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി

പതിനെട്ട് സെന്റ് സ്ഥലം കയ്യേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍

ഗാതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി. കൈനകരി വില്ലേജ് ഓഫീസര്‍ 6 വര്‍ഷം മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

പതിനെട്ട് സെന്റ് സ്ഥലം കയ്യേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സര്‍ക്കാര്‍ മിച്ചഭൂമിയും പുറമ്പോക്ക് വഴിയുമുള്‍പ്പെടെ 18 സെന്റ് സ്ഥലം കയ്യേറിയെന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.  കയ്യേറിയ ഭൂമി നികത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ല.

തോമസ് ചാണ്ടിയ്‌ക്കെതിരായ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. തോമസ് ചാണ്ടി മന്ത്രി സഭയില്‍ നിന്നും പുറത്തു പോകണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍