UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുനന്ദ പുഷ്‌കറിന്റെ മരണം: റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാപാലസിലെ മുറി തുറന്നുകൊടുക്കണമെന്നും കോടതി

തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് പോലീസ് ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സിബിഐ സംഘം കേസ് അന്വേഷിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

അതേസമയം സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ലീല പാലസിലെ മുറി തുറന്നുകൊടുക്കാന്‍ ഇന്നലെ മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ പേരില്‍ ഇനിയും മുറി പൂട്ടിയിടേണ്ടതില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. നാല് ആഴ്ചയ്ക്കുള്ളില്‍ മുറി ഉപയോഗിക്കാനായി തുറന്നുകൊടുക്കണം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ മുറി പൂട്ടിയിട്ടിരിക്കുകാണ്. ഇക്കാരണത്താല്‍ 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ഹോട്ടല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സുനന്ദയുടെ മരണത്തെ തുടര്‍ന്ന് 2014 ജനുവരി 14നാണ് പോലീസ് മുറി പൂട്ടി സീല്‍ ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍