UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിലാഷ് ടോമിയെ പോലെ അപകടത്തിലായ അയര്‍ലന്‍ഡ് നാവികന്‍ ഗ്രിഗറിനെയും രക്ഷപ്പെടുത്തി

മത്സരത്തില്‍ നാലാം സ്ഥാനത്തുള്ള ഗ്രിഗര്‍ മക്ഗുകിന്റെ വഞ്ചിയുടെ പായ് മരവും തകര്‍ന്ന് അപകടത്തിലായിരുന്നു

ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് പായ് വഞ്ചി സഞ്ചാരത്തിനിടെ അപകടത്തിലായ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയതിന് പിന്നാലെ അയര്‍ലന്‍ഡ് നാവികന്‍ ഗ്രിഗര്‍ മക്ഗുകിനെയും രക്ഷപ്പെടുത്തി. അഭിലാഷിനെ രക്ഷപ്പെടുത്താന്‍ എത്തിയ ഫ്രഞ്ച് കപ്പല്‍ തന്നെയാണ് ഗ്രിഗറിനെ രക്ഷപ്പെടുത്തിയത്. ഓസ്‌ട്രേലിയ ജെ ആര്‍ സി സി (Australia JRCC)യുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഗ്രിഗറിന്റെ ആരോഗ്യത്തിന് കുഴപ്പമില്ലെങ്കില്ലും പായ് വഞ്ചി തകരാറിലായി അപകടാവസ്ഥയിലായിരുന്നു. അതേ തുടര്‍ന്നാണ് അഭിലാഷിനൊപ്പം ഗ്രിഗറിനെയും ഓസിരിസ് ടീം രക്ഷപ്പെടുത്തിയത്.

മത്സരത്തില്‍ നാലാം സ്ഥാനത്തുള്ള ഗ്രിഗര്‍ മക്ഗുകിന്റെ വഞ്ചിയുടെ പായ് മരവും തകര്‍ന്ന് അപകടത്തിലായിരുന്നുവെങ്കിലും രക്ഷാപ്രവര്‍ത്തവര്‍ എത്തുന്നതിന് മുമ്പ് അഭിലാഷിനെ സഹായിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. നിലവില്‍ ഏറ്റവും അടുത്തുണ്ടായിരുന്ന ഗ്രിഗര്‍, അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ഡീസല്‍ എഞ്ചിന്‍ പ്രവര്‍ത്തിച്ച് അഭിലാഷിന്റെ അടുത്ത് എത്താനുള്ള ശ്രമം മോശം കാലാവസ്ഥ കാരണം ഉപേക്ഷിക്കേണ്ടി വന്നു.

രക്ഷാ പ്രവര്‍ത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ 

ഹോളണ്ട് സ്വദേശി മാര്‍ക്ക് സ്ലേറ്റ്സിന്റെ വഞ്ചിയും അപകടത്തില്‍പ്പെട്ടിരുന്നുവെങ്കിലും രക്ഷപ്പെട്ടു. ഇവരോടും മറ്റ് മത്സരാര്‍ഥികളോടും അഭിലാഷിന്റെ സഹായത്തിനായി എത്താന്‍ ‘ഗോള്‍ഡന്‍ ഗ്ലോബ് റേസ്’ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ആര്‍ക്കും എത്താന്‍ സാധിച്ചിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-30ഓടെ അഭിലാഷിനെയും 1.30ഓടെ ഗ്രിഗറിനെയും രക്ഷപ്പെടുത്തിയെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് അറിയിച്ചു.

ഫ്രഞ്ച് കപ്പലായ ഓസിരിസാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. സോഡിയാക് ബോട്ടിറക്കി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ കപ്പലിലേക്ക് കയറ്റിയത്. മത്സ്യബന്ധന കപ്പലായ ഓസിരസില്‍ ഒരു ഡോക്ടറും ചികിത്സ സൗകര്യവും ഒരുക്കിയിരുന്നു. സോഡിയാക്ക് ബോട്ടില്‍ നിന്നും ഓസിരസില്‍ എത്തിക്കുന്ന അഭിലാഷിനെയും ഗ്രിഗറിനെയും അസ്റ്റര്‍ഡാം ദ്വീപിലേക്കാണ് കൊണ്ടുപോയത്. അവിടെ ഇവര്‍ക്ക് വേണ്ട ചിക്തസ ലഭ്യമാക്കുമെന്നാണ് വിവരം.

മരണം മുന്നില്‍ കണ്ട മൂന്ന് രാത്രിയും രണ്ടര പകലും; അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍