UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിയുടെ ഇരിപ്പിടം നല്‍കരുത്, പി ജെ ജോസഫ് കേരള കോണ്‍ഗ്രസ്എമ്മിന്റെ നിയമസഭാകക്ഷി നേതാവല്ലെന്ന് എംഎല്‍എ റോഷി അഗസ്റ്റിന്‍

നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ടത് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാനുള്ള ജോസഫിന്റെ നീക്കമായിട്ടാണ് മാണിപക്ഷം കാണുന്നത്.

പി ജെ ജോസഫ് കേരള കോണ്‍ഗ്രസ്എമ്മിന്റെ നിയമസഭാകക്ഷി നേതാവല്ലെന്ന് ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ കത്ത് അയ്ച്ചു. കെ എം മാണി അന്തരിച്ച സാഹചര്യത്തില്‍ നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് പി ജെ ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയമസഭാകക്ഷി നേതാവിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷമായത്.

തിങ്കളാഴ്ച നിയമസഭ സമ്മേളിക്കാനിരിക്കെ പി ജെ ജോസഫിനെതിരെ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്തയച്ചത്. ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിയമസഭാകക്ഷി നേതാവല്ലെന്നും കക്ഷി നേതാവിനെ കണ്ടെത്താന്‍ സാവകാശം വേണമെന്നുമാണ് റോഷി അഗസ്റ്റിന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ശേഷമേ നിയമസഭാക്ഷി നേതാവിനെ തിരഞ്ഞെടുക്കൂ എന്നും പറയുന്നുണ്ട്.

നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ടത് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാനുള്ള ജോസഫിന്റെ നീക്കമായിട്ടാണ് മാണിപക്ഷം കാണുന്നത്. മാണി അന്തരിച്ചതിനാല്‍ നിയമസഭ കക്ഷി നേതാവെന്ന നിലയില്‍ മുന്‍നിരയിലുള്ള അദ്ദേഹത്തിന്റെ ഇരിപ്പിടം ഉപനേതാവായ ജോസഫിന് നല്‍കണമെന്നാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ കത്തിലെ ആവശ്യം.

പുതിയ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല. നിലവിലുള്ളയാള്‍ ഇല്ലെങ്കില്‍ ഉപനേതാവായിരിക്കും കക്ഷിനേതാവ് എന്നതാണ് പാര്‍ട്ടിയുടെ ചട്ടമെന്നും ചൂണ്ടിക്കാണിച്ചയായിരുന്നു കത്ത് അയച്ചത്. നേരത്തെ പാര്‍ട്ടി അധ്യക്ഷസ്ഥാനവും നിയമസഭ കക്ഷി നേതൃസ്ഥാനവും താന്‍ തന്നെ വഹിക്കുമെന്നും സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ലെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് മോന്‍സ് കത്ത് നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍