UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിസര്‍വ് ബാങ്ക് പുറത്തിറക്കും മുമ്പെ പുതിയ അമ്പത് രൂപ നോട്ട് മുംബൈക്കാരന്റെ കയ്യില്‍

പുതിയ ഇരുന്നൂറ് രൂപ നോട്ടുകള്‍ ഇന്ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ 50 രൂപ നോട്ടുകള്‍ എന്നാണ് പുറത്തിറക്കുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല

റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കാനിരിക്കുന്ന പുതിയ അമ്പത് രൂപ നോട്ട് മുംബൈക്കാരന്റെ കയ്യില്‍. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇയാളുടെ കൈവശമുള്ള പുതിയ അമ്പത് രൂപ നോട്ടിന്റെ ചിത്രം പുറത്തുവിട്ടത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിന്റെ ഒപ്പാണ് നോട്ടിലുള്ളത്. പൈതൃക ഗ്രാമമായ ഹമ്പിയുടെ ചിത്രമുള്ള നോട്ടിന് ഫ്‌ളൂറസന്റ് നീല നിറമാണ്. 66 മില്ലിമീറ്റര്‍ വീതിയും 135 മില്ലി മീറ്റര്‍ നീളവുമാണ് പുതിയ നോട്ടിനുള്ളത്. പുതിയ നോട്ടുകള്‍ വന്നാലും പഴയവ വിപണിയില്‍ തുടരുമെന്ന് ആര്‍ബിഐ നേരത്തെ അറിയിച്ചിരുന്നു.

പുതിയ ഇരുന്നൂറ് രൂപ നോട്ടുകള്‍ ഇന്ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ 50 രൂപ നോട്ടുകള്‍ എന്നാണ് പുറത്തിറക്കുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പുതിയ നോട്ടുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ നോട്ടുകള്‍ ഔദ്യോഗികമായി തന്നെ പുറത്തിറങ്ങുന്നതിന് മുമ്പ് കള്ളനോട്ടുകള്‍ ഇറങ്ങിയെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍