UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ തീവ്രവാദി ബന്ധം എന്‍ഐഎ അന്വേഷിക്കണം; അക്രമം നടത്തിയത് നുഴഞ്ഞ് കയറിയ സിപിഎം പ്രവര്‍ത്തകര്‍: ശബരിമല കര്‍മസമിതി

ശബരിമലയില്‍ നടന്ന ശുദ്ധികലശം ആചാരമാണ്. തന്ത്രിയുടെ സുരക്ഷിതത്വം പൂര്‍ണമായും  ഏറ്റെടുക്കുമെന്നും ശബരിമല കര്‍മസമിതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മാവോയിസ്റ്റ് തീവ്രവാദി ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്ന്ും ഹര്‍ത്താലില്‍ അക്രമം നടത്തിയത് നുഴഞ്ഞ് കയറിയ സിപിഎം പ്രവര്‍ത്തകരും മുസ്ലീം തീവ്രവാദ സംഘടനകളില്‍പ്പെട്ടവരെന്നും ശബരിമല കര്‍മസമിതി കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍. യുവതികള്‍ക്ക് ആചാരലംഘനത്തിന് കൂട്ടുനിന്ന പോലീസ് ശബരിമലയില്‍ നിന്ന് പിന്‍വാങ്ങണമെന്നും ആര്‍ കുമാര്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ അയ്യപ്പരഥയാത്ര സംഘടിപ്പിക്കുന്നുമെന്നും ശബരിമല കര്‍മസമിതി അറിയിച്ചു. 11,12,13 തീയതികളിലായിരിക്കും അയ്യപ്പ രഥയാത്ര. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, പത്തനംത്തിട്ട എന്നീ ജില്ലകളെ രഥയാത്രയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മകരവിളക്ക് ദിനമായ മെയ് 14ന് ക്ഷേത്രങ്ങളും, ഭവനങ്ങളും കേന്ദ്രീകരിച്ച് അയ്യപ്പ് ജ്യോതി തെളിയിക്കും.

ശബരിമലയില്‍ നടന്ന ശുദ്ധികലശം ആചാരമാണ്. തന്ത്രിയുടെ സുരക്ഷിതത്വം പൂര്‍ണമായും  ഏറ്റെടുക്കുമെന്നും ശബരിമല കര്‍മസമിതി അറിയിച്ചു.

“ഒരു സ്ത്രീ കൂടി കയറിയിട്ടുണ്ട്, എന്തേ ഹര്‍ത്താലില്ലേ?”: ശബരിമല സമരക്കാരോട് മുഖ്യമന്ത്രി

“ആമ്പിളയാറ്ന്താ വണ്ടിയെ തൊട്രാ, പാക്കലാം:”: കളിയിക്കാവിളയില്‍ കെഎസ്ആര്‍ടിസിയെ രക്ഷിച്ചത് എസ്‌ഐ മോഹന അയ്യര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍