UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘര്‍ഷാവസ്ഥയില്‍ തങ്കഅങ്കി രഥയാത്ര പുറപ്പെട്ടു; ആശങ്കയോടെ വിശ്വാസികള്‍

മണ്ഡലപൂജയ്ക്ക് ശബരിമല സന്നിധാനത്തെ അയ്യപ്പ വിഗ്രഹത്തില്‍ തങ്കഅങ്കി അണിയിച്ച് പൂജ നടത്തും. ഇത്തവണത്തെ മണ്ഡല പൂജ ഡിസംബര്‍ 27നാണ്.

തങ്കഅങ്കി രഥയാത്ര പുറപ്പെട്ടു. ശബരിമലയിലെയും പരിസരപ്രദേശങ്ങളിലെയും സംഘര്‍ഷാവസ്ഥയില്‍ ആശങ്കയോടെയാണ് വിശ്വാസികള്‍ ഇത്തവണത്തെ തങ്കഅങ്കി രഥയാത്രയെ നോക്കികാണുന്നത്. ആറന്മുള ക്ഷേത്രത്തില്‍ നിന്നാണ് രഥയാത്ര പുറപ്പെട്ടത്. മണ്ഡലപൂജയ്ക്ക് ശബരിമല സന്നിധാനത്തെ അയ്യപ്പ വിഗ്രഹത്തില്‍ തങ്കഅങ്കി അണിയിച്ച് പൂജ നടത്തും. ഇത്തവണത്തെ മണ്ഡല പൂജ ഡിസംബര്‍ 27നാണ്.

സാധാരണ തങ്കഅങ്കി രഥയാത്ര മണ്ഡലപൂജയ്ക്ക് രണ്ട് ദിവസം മുമ്പാണ് പുറപ്പെടുക. ഇത്തവണ രഥയാത്രക്ക് കൂടുതല്‍ ക്ഷേത്രങ്ങളും പുതിയ പാതകളുമുള്ളതിനാലാണ് രഥയാത്ര നേരത്തെ നിശ്ചയിച്ചത്. 27ന് വൈകിട്ടോടെ സന്നിധാനത്ത് എത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിക്കും. തുടര്‍ന്ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധനയും മണ്ഡലപൂജയും നടത്തും.

തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ സമര്‍പ്പിച്ച 420 പവന്‍ തൂക്കമുള്ള തങ്കയങ്കിയുടെ ചരിത്രം

ഒടുവില്‍ മനിതി സംഘവും മടങ്ങി: പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് കാത്തിരുന്നത് ആറ് മണിക്കൂര്‍

ഞങ്ങൾ തിരിച്ചുവരും: മനിതി സംഘം യുവ മാളികപ്പുറങ്ങൾ

പ്രതിഷേധക്കാര്‍ അക്രമാസക്തരായി: യുവതികള്‍ പ്രാണരക്ഷാര്‍ത്ഥം ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍