UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം: സമരം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരെന്ന് വിമര്‍ശിച്ച് നപടി റദ്ദാക്കി ഹൈക്കോടതി

ജനുവരി 8,9 തീയതികളിലെ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തോടു കൂടി അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ സമരം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി നടപടി റദ്ദാക്കി. ജനുവരി 8,9 തീയതികളിലെ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഇത് സംബന്ധിച്ച് ജോലിക്കെത്താത്തവര്‍ക്ക് അര്‍ഹതപ്പെട്ട അവധി അനുവദിച്ച് കൊണ്ട് പൊതുഭരണ സെക്രട്ടറി എ ജയതിലക് ആണ് ഉത്തരവിറക്കിയിരുന്നു. സമരം ചെയ്തവര്‍ക്ക് ഡയസനോണ്‍ സര്‍ക്കാര്‍ ബാധമാക്കിയിരുന്നില്ലെങ്കിലും അവധി അനുവദിച്ചാല്‍ ശമ്പളമടക്കമുള്ള ആനൂകൂല്യങ്ങളും സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നഷ്ടമാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍