UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘എന്തെങ്കിലും സംഭവിക്കുമോ.. വധ ഭീഷണിയുണ്ട് സംരക്ഷണം വേണം’: ഡിവൈഎസ്പിക്കെതിരെ മൊഴി നല്‍കിയ ഹോട്ടല്‍ ഉടമ

മാഹിന്റെ ഹോട്ടലിന് മുന്നില്‍വെച്ചാണ് ഹരികുമാര്‍, സനല്‍കുമാറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.

നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെതിരെ മൊഴി നല്‍കിയഹോട്ടല്‍ ഉടമയ്ക്ക് നേരെ വധ ഭീഷണി. സനല്‍കുമാര്‍ കൊലക്കേസിലെ ദൃക്‌സാക്ഷിയായ സംഭവം പൊലീസിനോട് പറഞ്ഞതിന്റെ പേരില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കൊടങ്ങാവിളയിലെ ഹോട്ടല്‍ ഉടമ മാഹിന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാഹിന്റെ ഹോട്ടലിന് മുന്നില്‍വെച്ചാണ് ഹരികുമാര്‍, സനല്‍കുമാറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. മാഹിന്റെ മൊഴിയില്‍ തൃപ്തിയില്ലെന്നും ഡിവൈഎസ്പിയ്ക്ക് അനുകൂലമായാണ് മൊഴി മാറുകയെന്ന് ആരോപിച്ചാണ് നാട്ടുകാരില്‍ ചിലര്‍ കടയില്‍ വന്ന് ഭീഷണിപ്പെടുത്തുകയുമാണെന്ന് മാഹിന്‍ വ്യക്തമാക്കുന്നത്.

‘കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണ്. ഹോട്ടലിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്ക് മാനസിക പ്രശ്‌നമുണ്ട്. എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയിലാണ്. കടയില്‍നില്‍ക്കാന്‍ പേടിയാണെന്നും തനിക്ക് സംരക്ഷണം വേണമെന്നും മാഹിന്‍ പറയുന്നു. ഭീഷണി തുടര്‍ന്നാല്‍ കട ഉപേക്ഷിച്ച് തന്റെ സ്വദേശമായ പൂവ്വാറിലേക്ക് പോകാനാണ് മാഹിന്റെ തീരുമാനം.

അതേസമയം ഒളിവില്‍ പോയ ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജിയും കുടുംബാംഗങ്ങളും അപകടം നടന്ന സ്ഥലത്ത് പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ്. കൂടാതെ നീതി കിട്ടിയില്ലെങ്കില്‍ സനലിന്റെ സഹോദരി സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടന്നിരുന്നു.

മുന്‍കൂര്‍ ജാമ്യത്തിനായി തിരുവന്തപുരം ജില്ലാ കോടതിയെ സമീപിച്ച ഹരികുമാറിന്റെ ജാമ്യാപേക്ഷ 14-നാണ് പരിഗണിക്കുക. കൊലപാതക കേസിലെ പ്രതിയായ ഡി വൈ എസ് പി ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് പ്രത്യേകസംഘം ശനിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണ സംഘത്തിന്റെ ഭാഗംകൂടി കേട്ട ശേഷമാകും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക.

സനലിനെ ആക്രമിച്ച സ്ഥലത്ത് മക്കളുമൊത്ത് മരണം വരെ സമരം നടത്തുമെന്ന് ഭാര്യ വിജി

ഡിവൈഎസ്പി ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് നെയ്യാറ്റിന്‍കരയിലെ പാറമട ഉടമകള്‍?

സനലിനെയും കൊണ്ട് സ്‌റ്റേഷനിലേക്ക് പോയതും സൈറണ്‍ ഇടാതിരുന്നതും പോലീസിന്റെ ആവശ്യപ്രകാരം; ആംബുലന്‍സ് ഡ്രൈവര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍