UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തിയതിന് മുന്‍ ക്രിക്കറ്റ് താരം ജയസൂര്യക്കെതിരെ കേസ്

ജയസൂര്യയ്ക്കും പേര് വെളിപ്പെടുത്താത്ത മറ്റു രണ്ടു ക്രിക്കറ്റ് താരങ്ങള്‍ക്കും അനധികൃത കടത്തില്‍ പങ്കുണ്ടെന്നാണ് പ്രകാശ് ഗോയല്‍ എന്ന വ്യാപാരി വെളിപ്പെടുത്തിയത്

അനധികൃത കടത്തിന് ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്ക് എതിരെ ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് അടയ്ക്ക കയറ്റുമതി ചെയ്ത കേസിലാണ് താരം പിടിക്കപ്പെട്ടത്. മഹാരാഷ്ട്ര നാഗ്പൂരിലെ വ്യാപാരിയില്‍ നിന്നും ഇന്ത്യന്‍ റവന്യൂ ഇന്റലിജന്‍സ് കോടിക്കണക്കിന് രൂപ വരുന്ന അടയ്ക്ക പിടിച്ചെടുത്തിരുന്നു. വ്യാപാരിയുടെ വെളിപ്പെടുത്തലിലാണ് ജയസൂര്യയുടെ പങ്കും വ്യക്തമായത്.

ജയസൂര്യയ്ക്കും പേര് വെളിപ്പെടുത്താത്ത മറ്റു രണ്ടു ക്രിക്കറ്റ് താരങ്ങള്‍ക്കും അനധികൃത കടത്തില്‍ പങ്കുണ്ടെന്നാണ് പ്രകാശ് ഗോയല്‍ എന്ന വ്യാപാരി വെളിപ്പെടുത്തിയത്. തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് ശ്രീലങ്കന്‍ സര്‍ക്കാരിന് കത്തയച്ചു. ജയസൂര്യയെയും മറ്റു രണ്ടു താരങ്ങളെയും ചോദ്യം ചെയ്യലിനായി മുംബൈയിലെത്തണമെന്നാണ് ആവശ്യം. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

ഇന്തോനേഷ്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് കള്ളക്കടത്തുവഴി എത്തിച്ച അടയ്ക്ക ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. നിയമാനുസൃതമായി ഇന്തോനേഷ്യയില്‍ നിന്നും അടയ്ക്ക ഇറക്കുമതി ചെയ്യാന്‍ 108 ശതമാനം നികുതി അടയ്‌ക്കേണ്ടതുണ്ട്. നികുതിയില്ലാതെ കള്ളക്കടത്ത് അടയ്ക്ക ഇന്ത്യയില്‍ എത്തിയ്ക്കാന്‍ 25 ശതമാനം ചെലവ് ഉണ്ടാവുകയുള്ളൂ.

നികുതി വെട്ടിച്ചതിലൂടെ കോടികണക്കിന് രൂപയുടെ ലാഭമാണ് ജയസൂര്യ ഉള്‍പ്പെടുന്ന പ്രമുഖരുടെ സംഘം നേടിയത്. അടുത്തിടെ അഴിമതിക്കേസില്‍ ജയസൂര്യ കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു.

1996ലെ ലോകകപ്പ് ശ്രീലങ്കയ്ക്ക് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ജയസൂര്യ. ശ്രീലങ്കക്കായി 445 ഏകദിനത്തില്‍ നിന്നും 28 സെഞ്ച്വറിയുടെ അകമ്പടിയോടെ 13430 റണ്‍സും 110 ടെസ്റ്റില്‍ നിന്നും 14 സെഞ്ച്വറിയുള്‍പ്പെടെ 6973 റണ്‍സും നേടിയിട്ടുണ്ട്.

 

ഹോസ്റ്റല്‍ ലിഫ്റ്റില്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ ഉദ്യോഗസ്ഥന്റെ സ്വയംഭോഗം; വസ്ത്രത്തെ പഴിചാരി അധികൃതര്‍, കോളജിൽ പ്രതിഷേധം

ജോസഫും നിർണയവും : അശാസ്ത്രീയത മുഴച്ചു നിലനില്‍ക്കുന്ന തട്ടിപ്പ് സിനിമകൾ സമൂഹത്തോട് ചെയ്യുന്ന ക്രൂരത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍