UPDATES

ട്രെന്‍ഡിങ്ങ്

പുന്നല ശ്രീകുമാറിനും സണ്ണി എം കപിക്കാടിനും സംഘപരിവാര്‍ വധഭീഷണി

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് ഫെബ്രു. 4-ന് നടത്തുന്ന ‘സംവരണം, നവോത്ഥാനം, ഭരണഘടന’ എന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് ഭീഷണി.

കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനും ദളിത് സൈദ്ധാന്തികന്‍ സണ്ണി എം കപിക്കാടിനും സംഘപരിവാര്‍ വധഭീഷണി. ദളിത് എംപവര്‍മെന്റ് മൂവ്‌മെന്റ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് ഫെബ്രു. 4-ന് നടത്തുന്ന ‘സംവരണം, നവോത്ഥാനം, ഭരണഘടന’ എന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് ഭീഷണി.

സംഘപരിവാര്‍ ഉയര്‍ത്തുന്ന അപകടകരമായ ഹിംസാത്മക രാഷ്ട്രീയത്തിനും ഹിന്ദുത്വ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കുമെതിരെ നവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ച നേതാക്കളാണിരുവരും.

ഇത് സംബസിച്ച് പോലീസില്‍ പരാതി നല്‍കിയതായി ദളിത് എംപവര്‍മെന്റ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷാജി ചെമ്പകശ്ശേരി, ജനറല്‍ സെക്രട്ടറി ജോഷി ജോസഫ് എന്നിവര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍