UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യത്തിന് സാരി സൗജന്യം: ഡ്യൂട്ടി ഫ്രീ മാനേജര്‍ അറസ്റ്റില്‍

പരസ്യം അബ്കാരി ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി

ഒരു ലിറ്റര്‍ വിദേശമദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യമെന്ന് പരസ്യം നല്‍കിയ സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീടെയില്‍ സര്‍വീസ് ലിമിറ്റഡ് മാനേജര്‍ അറസ്റ്റില്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സിയാല്‍ ഡ്യൂട്ടി ഫ്രീ സര്‍വീസിലെ മാനേജരായ ജേക്കബ് ടി തോമസിനെ എക്‌സൈസ് വകുപ്പാണ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലാണ് ഇവര്‍ പരസ്യം നല്‍കിയത്.

അറസ്റ്റ് ചെയ്ത ശേഷം ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. പരസ്യം അബ്കാരി ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഓണത്തോട് അനുബന്ധിച്ച് ഒരു മിനിറ്റ് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തില്‍ മദ്യവും സാരിയുമാണ് കാണിക്കുന്നത്. മിനിമം 100 ഡോളര്‍ വില വരുന്ന ഷിവാസ് റീഗല്‍ മദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യം എന്നാണ് പരസ്യത്തില്‍ പറയുന്നത്. ജേക്കബിനെ ആലുവ എക്‌സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 25000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇത്തരം പരസ്യങ്ങള്‍ പതിവാണെന്നും അത് അനുകരിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും സിയാല്‍ അധികൃതര്‍ പറയുന്നു. ഇതിനെക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ഫേസ്ബുക്ക് പേജില്‍ നിന്നും പരസ്യം നീക്കം ചെയ്തതായും അധികൃതര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍