UPDATES

ഭീകരത ഇരുരാജ്യങ്ങളുടെയും പൊതു ആശങ്കയെന്ന് സൽമാൻ രാജകുമാരൻ; ഭീകരരെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി

ഭീകരവാദത്തിനെതിരെ ഇന്ത്യയും സൗദി അറബ്യയും സംയുക്തമായി പ്രസ്താവന ഇറക്കാനിടയിടുണ്ട്

ഭീകരതയ്ക്കെതിരെ സൗദി അറേബ്യയും ഇന്ത്യയും ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി സൽമാൻ രാജകുമാരനും നടത്തിയ സംയുക്ത പ്രസ്താവന. പാകിസ്താന്റെ പേര് പരാമർ‌ശിക്കാതെയാണ് ഇരുരാജ്യങ്ങളും ഭീകരവിരുദ്ധ പ്രസ്താവന നടത്തിയത്. ഭീകരത ഇരുരാജ്യങ്ങളുടെയും പൊതു ആശങ്കയാണെന്ന് സൽമാൻ രാജകുമാരൻ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സംസാരിച്ചത്. വളരെ പഴക്കം ചെന്ന ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വിലയേറിയ നയതന്ത്ര പങ്കാളിയാണ് സൗദി. 2016ൽ താൻ സൗദിയിലേക്ക് നടത്തിയ യാത്ര പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും ബന്ധം പുതിയ മാനങ്ങളിലേക്ക് വളരുന്നതിനാ കാരണമായെന്ന് മോദി പറഞ്ഞു.

അന്തർദ്ദേശീയ സൗര സഖ്യത്തിലേക്ക് സൗദി അറേബ്യയെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി തന്റെ പ്രസ്താവനക്കിടെ പറഞ്ഞു. പുൽവാമയിലെ ആക്രമണം ലേകത്തിനു നേരെ ഉയർന്നിരിക്കുന്ന ഭീകരതാ ഭിഷണിയുടെ അടയാളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരരെ സഹായിക്കുന്ന രാഷ്ട്രങ്ങൾക്കു മേൽ ശക്തമായ സമ്മർ‌ദ്ദം ചെലുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ തങ്ങൾക്കുള്ള നിക്ഷേപ താൽപര്യങ്ങളെക്കുറിച്ച് സൗദി രാജകുമാരൻ വിശദീകരിച്ചു. ഇതിനകം തങ്ങൾ 44 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിൽ നടത്തിയിട്ടുണ്ട് സൗദി. ഇന്ത്യയുടെ ഐടി മേഖലയിലും സൗദിക്കാർ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2.7 ദശലക്ഷം ഇന്ത്യാക്കാരാണ് സൗദി അറേബ്യയിൽ സമാധാനത്തോടെ ജീവിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സുഹൃത്താണ് സൗദിയെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയുമായുള്ള ബന്ധം ഞങ്ങളുടെ ഡിഎൻഎയിൽ തന്നെയുള്ളതാണ്” രാഷ്ട്രപതി ഭവനിലെത്തി രാം നാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിൽ ഇന്ത്യയിൽ എത്തിയ രാജകുമാരനെ ആർഭാടപൂർവമാണ് ഇന്ത്യ വരവേറ്റത്. രാവിലെ മുതൽ  രാഷ്ട്രപതിയുമായുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമബാദിൽ നിന്നും തിരിച്ചെത്തിയ രാജകുമാരനുമായിട്ടുള്ള ചർച്ചകളിൽ പുൽവാമ ഏറ്റുമുട്ടലും പാക്കിസ്ഥാനോടുള്ള സമീപനവും തന്നെയായിരിക്കും മുഖ്യ സംസാര വിഷയം. ഏറ്റുമുട്ടൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം  സമാധാനവും സുരക്ഷിതത്വവും വീണ്ടെടുക്കാനുള്ള ഇസ്ലാമാബാദിൻറെ ശ്രമങ്ങളെ രാജകുമാരൻ ഇക്കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു.

സൌദി രാജകുമാരൻ വിമാനമിറങ്ങിയപ്പോൾ തന്നെ പ്രോട്ടോകോൾ പോലും ലംഘിച്ച് നരേന്ദ്ര മോദി അദ്ദേഹത്തെ ആലിംഗനം ചെയ്ത് സ്വാഗതമരുളിയിരുന്നു. സൗദിയും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ഒരു പുത്തൻ അദ്ധ്യായം കുറിക്കുന്ന മുഹൂർത്തമെന്നാണ് ഇന്ത്യയുടെ ഒരു വിദേശകാര്യ വക്താവ് ട്വീറ്റ് ചെയ്യുന്നത്. മന്ത്രിമാരും ബിസിനസ്സ് പങ്കാളികളുമടങ്ങുന്ന സന്നാഹത്തോടൊപ്പമാണ് രാജകുമാരൻ ഇന്ത്യയിലെത്തിയത്. പുൽവാമ ഏറ്റുമുട്ടലുമായി ബന്ധപ്പെടുത്തി നയതന്ത്രപരമായി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചേക്കുമെന്നാണ് ആഗോള മാധ്യമങ്ങൾ കണക്കുകൂട്ടുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉരസ്സലുകൾ കുറയ്ക്കാൻ സൗദി അറേബ്യ ശ്രമങ്ങൾ നടത്തിയേക്കും.

ഭീകരവാദത്തിനെതിരെ ഇന്ത്യയും സൗദി അറബ്യയും സംയുക്തമായി പ്രസ്താവന ഇറക്കാൻ ഇടയുണ്ടെന്നാണ് എൻഡിടിവി റിപ്പോർട് ചെയ്യുന്നത്. ആരോഗ്യപരമായ സംവാദങ്ങൾ കൊണ്ട് ,മാത്രമേ ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രശനങ്ങൾ പരിഹരിക്കാനാവൂ എന്ന് രാജകുമാരനും സൗദി ഡെപ്യൂട്ടി പ്രധാനമന്ത്രിയും ചർച്ചയ്ക്കിടയിൽ ഊന്നിപറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍