UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് സുപ്രീംകോടതിക്ക് മുന്നില്‍ ഫ്ളക്സ്!

ശബരിമല വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് സുപ്രീംകോടതിക്ക് മുന്നിലും ഫ്ളക്സ് ഉയര്‍ന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അനുകൂലിച്ചു സേവ് ശബരിമല ഹാഷ് ടാഗോടെയുള്ള ഫ്ളക്സാണ് പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ ശബരിമല ക്ഷേത്രത്തിലെ പ്രതിഷേധത്തിന് നൂറുകോടി വരുന്ന ഹിന്ദുക്കളുടെയും സിക്കുകളുടെയും പിന്തുണയുണ്ടെന്നും പ്രതിഷേധത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഹിന്ദിയിലുള്ള ഫ്ളക്സില്‍ പറയുന്നു.

വിഷയത്തില്‍ നാളെ വൈകുന്നേരം നാലരയ്ക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് മുന്നില്‍ പ്രതിഷേധം അരങ്ങേറുമെന്നും ഫ്ളക്സില്‍ പറഞ്ഞിരിക്കുന്നു. ബിജെപി ഡല്‍ഹി ഘടകം വക്താവ് തജിന്ദര്‍ പാല്‍ സിങ് ബഗ്ഗയുടെ പേരും നമ്പറും ഫ്ളക്സില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഫ്ളക്സ് ഉയര്‍ന്നതു സംബന്ധിച്ച് ബിജെപിയില്‍ നിന്നോ നേതാക്കളില്‍ നിന്നോ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സുപ്രീംകോടതിയിലേക്കുള്ള സൈന്‍ ബോര്‍ഡിന് സമീപത്താണ് ശബരിമല വിഷയത്തില്‍ പ്രതിഷേധം അറിയിച്ചുള്ള ഫ്ളക്സും പ്രത്യക്ഷപ്പട്ടത്.

കേസ് നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെങ്കില്‍ ഭണ്ഡാരത്തില്‍ പണമിടരുത് എന്ന കാമ്പയ്ന്‍ ഏറ്റെടുക്കും: രാഹുല്‍ ഈശ്വര്‍

ഈ രഥത്തില്‍ ശ്രീനാരായണ ഗുരുവിനെ കെട്ടാന്‍ നോക്കരുത് തുഷാര്‍ വെള്ളാപ്പള്ളി

ടിപ്പു ജയന്തി ആഘോഷം തടസപ്പെടുത്താല്‍ ശ്രമം; കര്‍ണാടകയില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

‘ഹൈന്ദവ വിരുദ്ധ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നില്ല’ എന്ന ബോര്‍ഡ് വയ്ക്കണം; ഡിസി ബുക്ക്സിന്റെ പുസ്തകങ്ങള്‍ തടഞ്ഞ് ആര്‍എസ്എസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍