UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെന്‍കുമാര്‍ കേസില്‍ പിഴ ചുമത്തിയിട്ടില്ല, സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല: പിണറായി വിജയന്‍

25,000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നല്‍കാന്‍ മാത്രമാണ് കോടതി നിര്‍ദേശിച്ചത്-പിണറായി

ടി പി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനു മേല്‍ പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്. സെന്‍കുമാറിന് പോലീസ് മേധാവിയായി പുനര്‍നിയമനം നല്‍കാനുള്ള സുപ്രീം കോടതി വിധിയില്‍ സര്‍ക്കാര്‍ മുമ്പ് ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരെ കോടതിയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. പ്രതിപക്ഷം ഇത് ചൂണ്ടികാട്ടിയാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്.

ഇതിന് പിണറായി സഭയില്‍ പറഞ്ഞത്- ‘കോടതി വിധിയില്‍ വ്യക്തത തേടിയതിന്റെ പേരില്‍ സുപ്രീം കോടതി, സര്‍ക്കാരിനു മേല്‍ പിഴ ചുമത്തിയിട്ടില്ല. 25,000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നല്‍കാന്‍ മാത്രമാണ് കോടതി നിര്‍ദേശിച്ചത്. ഈ പണം ബാലനീതി ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ല’ എന്നാണ്. സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ ധാരണയായിയെന്നും പിണറായി അറിയിച്ചു.

കേസില്‍ സര്‍ക്കാരിനുണ്ടായ നാണക്കേട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രം പ്രാധാന്യമുള്ളതാണ്, കേസിന്റെ ചെലവിന് സര്‍ക്കാര്‍ നല്‍കുന്ന പണം പൗരന്‍മാരുടെ പണമാണെന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദത്തിനോട് പിണറായി പ്രതികരിച്ചത്- വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രം ഗൗരവകരമല്ല, അഡ്വ. ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയില്‍ വ്യക്തത തേടി വീണ്ടും കോടതിയെ സമീപിച്ചതെന്നുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍