UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക്‌ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റു, കെഎസ്‌യു സംഘം കൊണ്ടുവന്ന ആയുധങ്ങള്‍ പിടിച്ചെടുത്തു

ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്‌ഐ – കെഎസ്‌യു പ്രവര്‍ത്തകരില്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണുവിനെ ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള അടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ കൂടാതെ മൂന്നിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കോളേജില്‍ ഇന്നലെ മുതല്‍ തന്നെ സംഘര്‍ഷം ആരംഭിച്ചിരുന്നു എന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്.

ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെഎസ്‌യുക്കാര്‍ പുറത്ത് നിന്നും കൊണ്ടുവന്ന ആയുധങ്ങളും ഹോക്കി സ്റ്റിക്ക് അടക്കമുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങളും കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്.

കോളേജിലേക്ക് ഇത്തരത്തിലുള്ള ആയുധങ്ങളുമായി എത്തിയ കെഎസ്‌യു പ്രവര്‍ത്തകരുടെ വാഹനം പോലീസ് പിടിച്ചെടുത്തു. എന്നാല്‍ പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടു. ഹോക്കി സ്റ്റിക്ക്, മാരകായുധങ്ങള്‍, ബൈക്കുകളില്‍ ഉപയോഗിക്കുന്ന ചെയ്യിനും മറ്റുമാണ് കാറില്‍ ഉണ്ടായിരുന്നത്. ക്യാമ്പസ് പരിസരത്ത് വലിയ രീതിയില്‍ പോലീസ് വിന്യസിച്ചിട്ടുണ്ട്.

സംഘര്‍ഷത്തിന് കാരണക്കാരായ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് പരിസരം വിട്ടുപോയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ നടന്ന അക്രമത്തില്‍ നാല് കെ എസ് യു വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു. ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read: സിപിഎമ്മുമായുള്ള സഹകരണത്തില്‍ നിന്ന് ദളിത് പ്രസ്ഥാനങ്ങള്‍ അകലുന്നു, മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര വര്‍ഗീയതയെ നേരിടാനാവില്ലെന്ന് പുന്നല, സവര്‍ണ സംഘങ്ങള്‍ക്ക് മുന്നില്‍ സിപിഎം കീഴടങ്ങുകയാണെന്ന് സണ്ണി എം കപിക്കാട്‌

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍