UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധ്യപ്രദേശില്‍ സമാധാനം കൊണ്ടുവരാന്‍ മുഖ്യമന്ത്രി അനിശ്ചിതകാല ഉപവാസം തുടങ്ങി

മധ്യപ്രദേശ് സമാധാനത്തിലെത്തുവരെ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് തീരുമാനം

മധ്യപ്രദേശില്‍ സമാധാനം കൊണ്ടുവരാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനിശ്ചിതകാല ഉപവാസം തുടങ്ങി. മാന്ദ്സൂറില്‍ കര്‍ഷകസമരത്തില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചു കര്‍ഷകരെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മധ്യപ്രദേശ് കലുഷിതമാണ്. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാന്‍ ഇന്ന് രാവിലെ 11 മണി മുതല്‍ ദസറ മൈതാനത്തിലാണ് അനിശ്ചിതകാലത്തേക്ക് നിരാഹാരമിരിക്കുന്നത്.

മധ്യപ്രദേശ് സമാധാനത്തിലെത്തുവരെ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് തീരുമാനം ജനങ്ങള്‍ക്ക് എന്നെ വന്നു കാണാം, എന്ത് ചര്‍ച്ചയ്ക്കും താന്‍ തയ്യാറാണെന്നും ശിവരാജ് സിംഗ് മുമ്പ് പറഞ്ഞിരുന്നു. പ്രശ്നത്തിന് അവസാനമുണ്ടാകും വരെ ചര്‍ച്ചകള്‍ തുടരുമെന്നും അതുവരെ നിരാഹാരമിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ പ്രതിപക്ഷ നേതാവ് അജയ് സിംഗ്, മുഖ്യമന്ത്രിയുടെ നടപടിയെ നാടകം എന്നാണ് വിശേഷിപ്പിച്ചത്. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളാണ് ഇതെന്നാണ് അജയ് സിംഗ് വിമര്‍ശിക്കുന്നത്. ശിവരാജ് സിംഗ് പറയുന്നത് തങ്ങളുടെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി പല നല്ലകാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നുവെന്നുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍