UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടി ആക്രമിക്കപ്പെട്ട കേസ്: സിദ്ദിഖിനെ ചോദ്യം ചെയ്തു

ദിലീപിനെയും നാദിര്‍ഷയെയും പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത രാത്രിയില്‍ സിദ്ദിഖ് പോലീസ് ക്ലബ്ബിലെത്തിയിരുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുതിര്‍ന്ന നടന്‍ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്തു. ദിലീപുമായി അടുപ്പമുള്ളയാള്‍ എന്ന നിലയിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. നടിയും ദിലീപും തമ്മിലുള്ള പിണക്കങ്ങള്‍ക്ക് കാരണമായ സംഭവം നടന്നതെന്ന് പറയപ്പെടുന്ന സ്റ്റേജ് ഷോയിലും സിദ്ദിഖ് പങ്കെടുത്തിരുന്നു.

ഇതുസംബന്ധിച്ചും പോലീസ് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ദിലീപിനെയും നാദിര്‍ഷയെയും പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത രാത്രിയില്‍ സിദ്ദിഖ് പോലീസ് ക്ലബ്ബിലെത്തിയിരുന്നു. ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ വരെ നീണ്ട സാഹചര്യത്തില്‍ വിവരം അന്വേഷിക്കാനെത്തിയതാണെന്ന് അന്ന് സിദ്ദിഖ് വിശദീകരണം നല്‍കുകയും ചെയ്തു.

അതേസമയം ദിലീപിന്റെ സഹായി അപ്പുണ്ണിയെ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ നീക്കം നടക്കുന്നവെന്ന വാര്‍ത്ത പോലീസ് നിഷേധിച്ചു. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും റൂറല്‍ എസ്പി എ വി ജോര്‍ജ്ജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍