UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുരയില്‍ ആറ് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഒറ്റയടിക്ക് ആറ് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ സാധിച്ചത് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക്‌ ഗുണം ചെയ്യും

ഇടതു പാര്‍ട്ടികളുടെ ഉറച്ച കോട്ടയായ ത്രിപുരയില്‍ ആറ് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേകര്‍ന്നു. സുദീപ് റോയ് ബര്‍മന്‍സ, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്‌ഹോള്‍, ബിശ്വ ബന്ദു സെന്‍ പ്രന്‍ജിത് സിംഗ് റോയ്, ദിലീപ് സര്‍ക്കാര്‍ എന്നവരാണ് കൂറുമാറ്റം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ നിര്‍ദ്ദേശം മറികടന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തവരാണ് ഇവര്‍.

ഇതില്‍ അഞ്ച് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ കൂറുമാറ്റം നടന്നിരിക്കുന്നത്. ഇവരെ കൂടാതെ ഒരു കോണ്‍ഗ്രസ് എംഎല്‍എയും ബിജെപിയില്‍ ചേരുമെന്ന് സൂചനയുണ്ട്. ഇടതുകോട്ടയായ ത്രിപുരയില്‍ ഒറ്റയടിക്ക് ആറ് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ സാധിച്ചത് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക്‌ ഗുണം ചെയ്യും.

കഴിഞ്ഞ 24 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാണ് ത്രിപുര. സിപിഎം നേതാവ് മണിക് സര്‍ക്കാരാണ് 1998 മുതല്‍ ഇവിടെ മുഖ്യമന്ത്രി. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം മത്സരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നവരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.

ഇടതുപക്ഷം കൂടി സഖ്യകക്ഷിയായതിനാല്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാറിന് വോട്ട് ചെയ്യില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് ഇവരെ പുറത്താക്കിയിരുന്നു. ത്രിപുര നിയമസഭയില്‍ ഇടതുപക്ഷത്തിന് 50ഉം കോണ്‍ഗ്രസിന് നാലും സീറ്റുകളാണ് ഉണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍