UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി വാഹനങ്ങളുടെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് സ്ഥിര രജിസ്‌ട്രേഷന്‍ നടക്കില്ല

മോട്ടോര്‍ വാഹന വകുപ്പിന്റെ സ്മാര്‍ട്ട് മൂവ് സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും പ്രവര്‍ത്തനവും വാഹന്‍ സാരഥിയിലേക്ക് മാറുന്നു

മോട്ടോര്‍ വാഹന വകുപ്പില്‍ ഉപയോഗിക്കുന്ന ‘സ്മാര്‍ട് മൂവ്’ സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും പ്രവര്‍ത്തനവും മെയ് 1 മുതല്‍ പൂര്‍ണമായും കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ ‘വാഹന്‍ സാരഥി’യിലേക്കു മാറും.

നിലവിലുള്ള സംവിധാനം വഴി താല്‍ക്കാലിക റജിസ്‌ട്രേഷന്‍ ചെയ്ത ശേഷം സ്ഥിര റജിസ്‌ട്രേഷന് വാഹനം ഹാജരാക്കാതിരിക്കുന്നവര്‍ 30നു മുന്‍പ് അതത് ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു മോട്ടര്‍ വാഹനവകുപ്പ്. താല്‍കാലിക രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് 30ന് ശേഷം വാഹനങ്ങളുടെ സ്ഥിര രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല. തുടര്‍ന്ന് ഈ വാഹനങ്ങള്‍ പൊതു നിരത്തില്‍ ഉപയോഗിക്കുവാനും കഴിയുകയില്ല.

സ്മാര്‍ട് മൂവ് വഴി ലേണേഴ്‌സ് ലൈസന്‍സ് കരസ്ഥമാക്കി ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാത്തവര്‍ എത്രയും പെട്ടെന്ന് അതത് ഓഫിസുകളുമായി ബന്ധപ്പെടണമെന്നും മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.

രാജ്യത്താകെ വാഹന റജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്ഷ്യമിട്ടു കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളാണ് വാഹന്‍, സാരഥി എന്നിവ. ‘വാഹന്‍’ വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ടതും സാരഥി ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ടതുമായ പദ്ധതിയാണ്.

പുതിയ ലൈസന്‍സില്‍ ക്യുആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോ ലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ 6 സുരക്ഷാ സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഡിന്റെ മുന്‍വശത്ത് സംസ്ഥാന സര്‍ക്കാരിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവ ഉണ്ടാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍