UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീറാമിനെ മാറ്റിയത് റവന്യു മന്ത്രിയുടെ എതിര്‍പ്പ് മറികടന്ന്; മന്ത്രിസഭയില്‍ അവതരിപ്പിച്ചത് ചീഫ് സെക്രട്ടറി

അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയമാണ് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തല്‍സ്ഥാനത്തു നിന്നും മാറ്റാനുള്ള തീരുമാനം ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോ. അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയമാണ് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും ഇത് അംഗീകരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ റവന്യു ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിച്ച് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ ശ്രീറാമിനെ മാറ്റുന്നത് ജനങ്ങള്‍ക്കിടയില്‍ മോശം അഭിപ്രായത്തിന് ഇടയാക്കുമെന്നായിരുന്നു റവന്യു മന്ത്രി ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ മന്ത്രിസഭാ യോഗം ഇത് അംഗീകരിച്ചില്ല. മറ്റ് സിപിഐ മന്ത്രിമാരാരും ഇതേക്കുറിച്ച് പ്രതികരിച്ചതുമില്ല. നാല് വര്‍ഷം ഒരേ തസ്തികയില്‍ തുടര്‍ന്നവരെ മറ്റ് തസ്തികകളിലേക്ക് മാറ്റി നിയമിക്കുകയാണെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം ശ്രീറാം പതിനൊന്ന് മാസം മാത്രമായിരുന്നു ദേവികുളം സബ്കളക്ടറായിരുന്നത്. സിപിഐയുടെ നിര്‍വാഹക സമിതി യോഗം ചേരുന്നതിനിടെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം എത്തുന്നത്.

അതേസമയം സിപിഐ യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ നേതാക്കള്‍ തമ്മില്‍ ശ്രീറാമിന്റെ സ്ഥലംമാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍