UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ കാണാനില്ല; ഐഎസ് ബന്ധമെന്ന് സംശയം

താന്‍ ജിഹാദിന്റെ വഴിയിലാണെന്ന് കഴിഞ്ഞ ദിവസം ഇയാള്‍ തന്നെയാണ് വീട്ടുകാര്‍ക്ക് ടെലഗ്രാം അയച്ചത്

മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥി ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പൊന്മല സ്വദേശിയും എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുമായ നജീബി(24)നെയാണ് കാണാതായത്.

ഏതാനും ആഴ്ചകളായി നജീബിനെ കാണാനില്ലായിരുന്നു. താന്‍ ജിഹാദിന്റെ വഴിയിലാണെന്ന് കഴിഞ്ഞ ദിവസം ഇയാള്‍ തന്നെയാണ് വീട്ടുകാര്‍ക്ക് ടെലഗ്രാം അയച്ചത്. സന്ദേശം ലഭിച്ച ശേഷം നജീബിന്റെ അമ്മ മകനെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. യുഎഇയിലാണ് നജീബ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എംടെകിന് തമിഴ്‌നാട്ടിലെ ഒരു പ്രമുഖ എന്‍ജിനിയറിംഗ് കോളേജില്‍ പ്രവേശിച്ചു.

അതേസമയം ഐഎസില്‍ ചേരുമെന്ന് ഇന്റലിജന്‍സ് വിഭാഗം സംശയിച്ചിരുന്നവരുടെ ലിസ്റ്റില്‍ നജീബിന്റെ പേര് ഇല്ല. ഇയാള്‍ ഐഎസുമായി എങ്ങനെ ബന്ധപ്പെട്ടുവെന്നും ഭീകരവാദികളുമായി ഇയാള്‍ക്കുള്ള ബന്ധവും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍