UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീറ്റ് പരീക്ഷയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഇംഗ്ലീഷില്‍ പരീക്ഷ നടത്തിയതിനാല്‍ നീറ്റ് റാങ്കിംഗില്‍ വളരെ താഴെയായിരുന്നു അനിതയുടെ സ്ഥാനം

നീറ്റ് പരീക്ഷയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ. തമിഴ്‌നാട്ടിലെ അരിയമല്ലൂര്‍ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്.

ഇംഗ്ലീഷില്‍ പരീക്ഷ നടത്തിയതിനാല്‍ നീറ്റ് റാങ്കിംഗില്‍ വളരെ താഴെയായിരുന്നു അനിതയുടെ സ്ഥാനം. ഇതുമൂലം പ്രവേശനം ലഭിക്കാതിരുന്നതിനാലാണ് അനിത ആത്മഹത്യ ചെയ്തത്. പ്ലസ്ടുവിന് 1200ല്‍ 1176 (98 ശതമാനം) മാര്‍ക്ക് ഈ വിദ്യാര്‍ത്ഥിനി നേടിയിരുന്നു.

നീറ്റ് പരീക്ഷയില്‍ പ്രാദേശിക ഭാഷ ഉണ്ടാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തമിഴ് മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇത് തിരിച്ചടിയായി. ഇതിനെതിരെ അനിത സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. പ്രാദേശിക ഭാഷയില്‍ പരീക്ഷ എഴുതാത്തതിനാല്‍ പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയിട്ടും തമിഴ്‌നാട്ടില്‍ നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍