UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്ലൂവെയ്ല്‍ കളിക്കുന്നെന്ന് സംശയം: വിദ്യാര്‍ത്ഥി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍ മൊബൈല്‍ തിരിച്ചു നല്‍കി

വിഷയം ഗൗരവകരമായി പരിഗണിക്കാനും പരിശോന നടത്താനും പോലീസ് തയ്യാറായില്ലെന്ന് ആരോപണം

കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരണ ഗെയിം ആയ ബ്ലൂവെയ്ല്‍ കളിക്കുന്നെന്ന സംശയത്തെ തുടര്‍ന്ന് തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. എന്നാല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഫോണ്‍ തിരികെ നല്‍കി പോലീസ് തലയൂരി.

സഹപാഠികള്‍ നല്‍കിയ സൂചന അനുസരിച്ചാണ് അധ്യാപകര്‍ ഫോണ്‍ പിടികൂടി പോലീസിന് കൈമാറിയത്. വിദ്യാര്‍ത്ഥി ബ്ലൂവെയ്ല്‍ ഗെയിം കളിച്ചിരുന്നതായി പിടിഎ പ്രസിഡന്റും പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്ലൂവെയ്ല്‍ കളിച്ചു തുടങ്ങിയതിന് ശേഷം വിദ്യാര്‍ത്ഥി സ്‌കൂളില്‍ വന്നിരുന്നില്ലെന്ന് പിടിഎ പ്രസിഡന്റ് പറയുന്നു. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐയും എഎസ്‌ഐയും ചേര്‍ന്ന് സ്‌കൂളിലെത്തി കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. എന്നാല്‍ സ്‌കൂള്‍ അധികൃതരെ കണ്ട കുട്ടി വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മൊബൈല്‍ ഫോണ്‍ തിരികെ നല്‍കിയില്ലെങ്കില്‍ അധ്യാപകരുടെ പേര് എഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്ന് വിദ്യാര്‍ത്ഥി ഭീഷണി മുഴക്കുകയായിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ ഇക്കാര്യം അറിയിക്കുകയും ഫോണ്‍ തിരിച്ചു നല്‍കുകയുമായിരുന്നു. പിന്നീട് പിടിഎ യോഗം ചേര്‍ന്ന് ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം ഗൗരവകരമായി പരിഗണിക്കാനും പരിശോന നടത്താനും പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍