UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

കേസില്‍ ആര്‍ക്കും പരാതിയില്ലെന്ന് മൊഴി നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിര്‍ബന്ധിതരായതാണെന്ന് സി.പി ജോണിന്റെ പരാതിയില്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം കേരള സര്‍വകലാശാല വൈസ് ചാന്‍സിലറിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണും, കെഎസ്‌യു ജനറല്‍ സെക്രട്ടറി നബീന്‍ നൗഷാദും നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് നടപടി.

കേസില്‍ ആര്‍ക്കും പരാതിയില്ലെന്ന് മൊഴിനല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിര്‍ബന്ധിതരായതാണെന്ന് സി.പി ജോണിന്റെ പരാതിയില്‍ പറയുന്നു. സിപിഎമ്മും മറ്റും നടത്തുന്ന സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണിതെന്നും, പ്രശ്‌നങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നുണ്ട്.

കേസില്‍ പെണ്‍കുട്ടി ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ നല്‍കിയ മൊഴി കന്റോണ്‍മെന്റ് പൊലീസ് ശേഖരിച്ചിരുന്നു. മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയപ്പോള്‍ പരാതിയില്ലെന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയതെന്നും പോലീസ് പറയുന്നു.

കന്റോണ്‍മെന്റ് പോലീസ് വീട്ടിലെത്തി മൊഴിയെടുത്തപ്പോഴും പരാതിയില്ലെന്നായിരുന്നു പെണ്‍കുട്ടിയും വീട്ടുകാരും പറഞ്ഞിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍