UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദനിക്ക് മകന്റെ കല്യാണത്തില്‍ പങ്കെടുക്കാമെന്ന് സുപ്രിംകോടതി

ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെയാണ് കേരളത്തില്‍ കഴിയാന്‍ അനുവാദമുള്ളത്

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയ്ക്ക് സുപ്രിംകോടതി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചു. വിചാരണ തടവുകാരനായി ഇപ്പോള്‍ ബാംഗ്ലൂര്‍ പാരപ്പാന ജയിലില്‍ കഴിയുന്ന മദനിക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെയാണ് കേരളത്തില്‍ കഴിയാന്‍ അനുവാദമുള്ളത്.

അതേസമയം ഈ സമയം ആവശ്യമായിരുന്ന സുരക്ഷാച്ചെലവുകള്‍ മദനി തന്നെ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. നേരത്തെ ബാംഗ്ലൂര്‍ ഹൈക്കോടതി മദനിയുടെ പരോള്‍ അപേക്ഷ തള്ളിയിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെയാണ് മദനി ഇളവ് ആവശ്യപ്പെട്ടത്. എന്നാല്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ കേരളം സന്ദര്‍ശിക്കാനാണ് ഹൈക്കോടതി അനുവാദം നല്‍കിയത്. രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനായിരുന്നു ഇത്. ഓഗസ്റ്റ് ഒമ്പതിനാണ് മദനിയുടെ മകന്‍ ഉമര്‍ മുക്താര്‍ ഹാഫിസിന്റെ വിവഹം. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതോടെയാണ് കോടതി അനുമതി നിഷേധിച്ചത്.

ഹൈക്കോടതി നല്‍കിയ ജാമ്യവ്യവസ്ഥ പ്രകാരം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാകില്ലെന്ന് വന്നതോടെ മദനി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനാണ് സുപ്രിംകോടതി അനുകൂല വിധി പ്രഖ്യാപിച്ചത്. മദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ജൂലൈ 26ന് പിഡിപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചരണം നടന്നതോടെ മദനി ഇടപെട്ട് ഹര്‍ത്താല്‍ പിന്‍വലിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍