UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

അയോദ്ധ്യ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള 2010-ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് സുപ്രീം കോടതി വിധി പറയുന്നത്.

അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറയുക. കേസ് ഭരണഘടന ബെഞ്ചിന് കൈമാറണോ എന്ന കാര്യത്തിലും സുപ്രീംകോടതി തീരുമാനമോടുക്കും.

അയോദ്ധ്യ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള 2010-ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് സുപ്രീം കോടതി വിധി പറയുന്നത്. മസ്ജീദുകള്‍ ഇസ്ലാം വിശ്വാസികള്‍ക്ക് അനിവാര്യമല്ലെന്ന 1994-ലെ മുന്‍ വിധിയിലും സുപ്രീം കോടതി പുനപരിശോധന നടത്തും.

2.77 ഏക്കര്‍ വരുന്ന നിര്‍ദ്ദിഷ്ട തര്‍ക്ക ഭൂമി നിര്‍മോഹി അഖാര, സുന്നി സെന്ററല്‍ വഖഫ് ബോര്‍ഡ്, യുപി ആന്റ് രാംലല്ല വിരാജ്മാന്‍ എന്നീ മൂന്ന് പരാതിക്കാര്‍ക്കുമായി തുല്യമായി വിഭജിച്ച് നല്‍കിയ 2010 സെപ്തംബറിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിലെത്തിയ അപ്പീലുകളിലാണ് ഇപ്പോള്‍ അന്തിമവാദം കേള്‍ക്കുന്നത്.

ദീപക് മിശ്ര ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്നും വിരമികുന്നതിന് മുമ്പുള്ള സുപ്രധാന വിധി പ്രസ്താവം കൂടിയായിരിക്കും അയോദ്ധ്യ ഭൂമി തര്‍ക്ക കേസ്. ജസ്റ്റിസ് അശോക് ഭൂഷണന്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരും കേസില്‍ വിധി പറയുന്ന ബെഞ്ചില്‍ അംഗങ്ങളാണ്.

ഭൂമി തര്‍ക്കത്തിന് ശാശ്വത പരിഹാരമുണ്ടാകണം, അയോധ്യയും ഇന്ത്യയും മുന്നോട്ട് നടക്കണം: ആവശ്യം ഇതാണ്

ചരിത്രത്തില്‍ ഇന്ന്: ബാബറി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍