UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍

വൈദികന്റെ മോചനത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും യെമന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ വിദേശകാര്യമന്ത്രി. വൈദികന്റെ മോചനത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും യെമന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുല്‍മാലിക് അബ്ദുല്‍ജലീല്‍ അല്‍മെഖാല്‍ഫി, ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് അറിയിച്ചു.

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഭവനില്‍ ഇരുവരും വിവിധ വിഷയങ്ങളും സഹകരണവുമായി ബന്ധപ്പെട്ട് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഉഴുന്നാലിന്റെ വിഷയവും വന്നത്. ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചപ്പോള്‍, ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമന്‍ തയാറാണെന്നും അല്‍മെഖാല്‍ഫി പറഞ്ഞു.

2016 മാര്‍ച്ച് നാലിന് മിഷനറീസ് ഓഫ് ചാരിറ്റി യെമനിലെ ഏഡനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഈ വര്‍ഷം മേയില്‍, തന്നെ മോചിപ്പിക്കണമെന്ന് ഉഴുന്നാലില്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍