പഠനത്തില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് സാജന് വിദ്യാര്‍ത്ഥിനിയുമായി അടുത്തതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ച് വരുത്തിയും സ്കൂളില്‍ വച്ചും നിരവധി തവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇടുക്കി അടിമാലിയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് അറസ്റ്റിലായി. കമ്പിളിക്കണ്ടം സ്വദേശി സാജനാണ് പൊലീസ് പിടിയിലായത്.
അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് പിടിയിലായ സാജന്. ഇതേ സ്കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് സാജന് പീഡനത്തിനിരയാക്കിയത്.
പഠനത്തില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് സാജന് വിദ്യാര്‍ത്ഥിനിയുമായി അടുത്തതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ച് വരുത്തിയും സ്കൂളില്‍ വച്ചും നിരവധി തവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഭയം മൂലം വിദ്യാര്‍ത്ഥിനി കാര്യങ്ങളൊന്നും വീട്ടില്‍ പറഞ്ഞില്ല. സ്കൂളില്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനി ഇക്കാര്യം പറഞ്ഞത്. സ്കൂള്‍ അധികൃതര്‍ പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അടിമാലിയിലെ വാടക വീട്ടിലെത്തിയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
ഇതേ സ്കൂളില്‍ മൂന്ന് വര്‍ഷം മുന്‍പ് പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥിനിയെ സാജന് വിവാഹം കഴിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തെ കുറിച്ചും കൂടുതല്‍ പെണ്‍കുട്ടികളെ സാജന് പീഡനത്തിന് ഇരയാക്കിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന് രണ്ട് വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ പ്രതിയെ പിടികൂടുന്നത്.