UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണു കേസില്‍ ഡി എന്‍ എ പരിശോധന അസാധ്യമെന്ന് പോലീസ്

ജിഷ്ണുവിന്റെ ദുരൂഹ മരണം നടന്നു നിരവധി ദിവസങ്ങള്‍ കഴിഞ്ഞാണ് രക്ത സാമ്പിള്‍ ശേഖരിച്ചത്

ജിഷ്ണു കേസില്‍ ഡി എന്‍ എ പരിശോധന അസാധ്യമെന്ന് പോലീസ്. മതിയായ അളവില്‍ രക്തമില്ലാത്തതിനാല്‍ ശാസ്ത്രീയ പരിശോധന നടക്കില്ല എന്നാണ് പോലീസ് വിശദീകരിക്കുന്നത്. ഇതോട് കൂടി ജിഷ്ണു കേസ് ദുര്‍ബലമാകും.

പാമ്പാടി നെഹ്രു കോളേജിലെ ഇടിമുറിയില്‍ നിന്നുമാണ് ജിഷ്ണുവിന്റെ രക്തക്കറ കണ്ടെത്തിയത്. ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തവും ജിഷ്ണുവിന്റെ രക്തഗ്രൂപ്പും ഒന്നു തന്നെയാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ജിഷ്ണുവിന്റെ ദുരൂഹ മരണം നടന്നു നിരവധി ദിവസങ്ങള്‍ കഴിഞ്ഞാണ് രക്ത സാമ്പിള്‍ ശേഖരിച്ചത്. അന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തവും ശേഖരിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍